കവിതകൾ – ഓഗ്ഡൻ നാഷ്
ഞാനിന്നു പള്ളിയിൽ പോയില്ല ഞാനിന്നു പള്ളിയിൽ പോയില്ല അതെന്തുകൊണ്ടാണെന്ന് കർത്താവിനറിയാമെന്നാണെന്റെ വിശ്വാസം. നീലച്ച തിരകൾ വെളുത്തുപതയ്ക്കുകയായിരുന്നു, കുഞ്ഞുങ്ങൾ പൂഴിയിൽ ഓടിക്കളിക്കുകയായിരുന്നു. എനിക്കിത്രയേ നാളുകളുള്ളുവെന്ന് അദ്ദേഹത്തിനറിയാം വേനലിത്രയേയുള്ളുവെന്ന് അദ്ദേഹത്തിനറിയാം.
Read more