നാം പിന്നിടുന്നത് ജനാധിപത്യത്തിന്‍റെ അവസാന സുവര്‍ണ മണിക്കൂറുകള്‍

Sharing is caring!

വെബ് ഡസ്ക്

ഫാസിസത്തെ അത്രയെളുപ്പം പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ചരിത്രം നല്‍കുന്ന പാഠം. ഹിറ്റ്ലറുടെ ജര്‍മനിയും മുസ്സോളനിയുടെ ഇറ്റലിയും കാണിച്ചുതന്നത് ഇതാണ്. ഫാസിസത്തിന്‍റെ ഭീകരത നാം തിരിച്ചറിയണം. ജനാധിപത്യത്തിന്‍റെ അവസാന സുവര്‍ണ മണിക്കൂറുകളാണ് നാം ഇപ്പോള്‍ പിന്നിടുന്നത്.

കഴിഞ്ഞദിവസം പുരോഗമന കലാസാഹിത്യസംഘം സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യവെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞതാണ് ഇത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിയാണ് അദ്ദേഹം പ്രസംഗിച്ചത്. സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രാജ്യത്തിന്‍റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് എന്‍ എസ് മാധവന്‍റെ പ്രതികരനം.

കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടായാല്‍ ഫാസിസത്തെ പൊരുതി തോല്‍പ്പിക്കുക എളുപ്പമാകില്ല. ഇത് നാശത്തിന്‍റെ പടുകുഴിയിലേക്കുള്ള വീഴ്ചയാകും. കേരളത്തില്‍ സവര്‍ണ ജന്മിത്വം പല പഴുതുകളിലൂടെ മടങ്ങിവരാന്‍ ശ്രമിക്കുകയാണ്. മനുവാദികളുടെ ഏറ്റവും വലിയ ശത്രു ഭരണഘടനയാണ്. കേവലം വിശ്വാസത്തിന്‍റെ പഴുതിലൂടെ പോലും അസമത്വത്തെ കയറ്റിവിടാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധിയുടെ സന്ദേശം. – എന്‍ മാധവന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചൂടിലേക്ക് ചുവടുവെക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍ എസ് മാധവന്‍റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com