കോവിഡ് 19: ലോകാരോഗ്യ സംഘടനയുടെ വീഡിയോ മലയാളത്തിൽ..
ലോകത്താകെ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാര്യോഗ്യ സംഘടന പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശം മലയാളത്തിലാക്കി സംസ്ഥാന സർക്കാർ. കൊറോണ വന്ന വഴിയും ലോകത്താകെ പടരുന്ന രീതിയും സൂക്ഷിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ലോകമാകെ സ്വീകരിക്കുന്ന സുരക്ഷാക്രമങ്ങളും ബോധവൽക്കരണങ്ങളും എല്ലാവരും മനസിലാക്കുന്നതിന് വേണ്ടിയാണ് സർക്കാർ വീഡിയോ മലയാളത്തിലാക്കി പുറത്തിറക്കിയത്.