ലോക്ക്ഡൗണിലും പോകാം ലോകപ്രശസ്ത മ്യൂസിയങ്ങള്‍ കാണാന്‍

Sharing is caring!

ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. ജനങ്ങളെല്ലാം വീടുകളില്‍ സമയം ചെലവഴിക്കുന്നു. മ്യൂസിയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചിട്ടിരിക്കുന്നു. പക്ഷെ, നമുക്ക് ഇപ്പോൾ പോകാവുന്ന ഒരിടമുണ്ട്. അതാണ് ലോകപ്രശസ്ത മ്യൂസിയങ്ങള്‍. വീട്ടിലിരുന്ന് യാത്രചെയ്യാവുന്ന തരത്തിലേക്കാണ് മ്യൂസിയങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.

വീട്ടിലെ കമ്പ്യൂട്ടറിലോ മൊബൈലിലോ മ്യൂസിയത്തിന്‍റെ വെബ്സൈറ്റില്‍ കയറി വെര്‍ച്വല്‍ കാഴ്ചകളിലേക്ക് നമുക്ക് യാത്രപോകാനാകും. വെര്‍ച്വല്‍ ടൂര്‍ എന്നാണ് ഇത് പറയുന്നത്. എന്നാല്‍ സാധാരണ വെര്‍ച്വല്‍ ടൂറുകളില്‍ നിന്ന് വ്യത്യസ്തമായി ലോകപ്രശസ്തമായ മ്യൂസിയങ്ങളിലേക്കാണ് ലോക്ക്ഡൗണ്‍ കാലത്തെ യാത്രകള്‍ ഒരുക്കിയിരിക്കുന്നത്.

Vacation in London: The Best Sightseeing | British museum, London ...
ബ്രിട്ടീഷ് നാഷണല്‍ മ്യൂസിയം

ബ്രിട്ടീഷ് നാഷണല്‍ മ്യൂസിയമാണ് വിര്‍ച്വല്‍ കാഴ്ചകളൊരുക്കുന്ന ഒരു മ്യൂസിയം. https://www.britishmuseum.org/ എന്ന വെബ്സൈറ്റില്‍ കയറി വെര്‍ച്വല്‍ ഗാലറി ടൂര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ മ്യൂസിയം മുഴുവന്‍ വീട്ടിലിരുന്ന് നടന്ന് കാണാം. ചെറിയ പശ്ചാത്തലസംഗീതവും യാത്രയില്‍ കൂട്ടിനുണ്ടാവും. ലോകത്തെ മറ്റ് മ്യൂസിയങ്ങളും വെർച്വൽ സംവിധാനം ഒരുക്കിയിട്ടിണ്ട്. ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍. ഗജ്ജനെയിം മ്യൂസിയം, പാരീസിലെ മ്യൂസി ഡി ഒര്‍സേയും, ലോസ് ഏഞ്ചല്‍സിലെ ദ ബ്രോഡ് മ്യൂസിയം എന്നിവയാണ് ഇതിൽ ചിലത്.

ഇന്‍സ്റ്റലേഷനുകള്‍, വാന്‍ഗോഗിന്‍റേതടക്കമുള്ള ചിത്രങ്ങളും ശില്പങ്ങളും ഇത്തരത്തില്‍ കാണാനാകും. നാല്‍പ്പത്തിയഞ്ച് സെക്കന്‍ഡുകൊണ്ട് നിങ്ങളെ മായാ ലോകത്തെത്തിക്കുന്ന യായോയി കുസാമയുടെ ഇന്‍ഫിനിറ്റ് മിറേര്‍ഡ് റൂം ആണ് ലോസ് ഏഞ്ചല്‍സിലെ ദ ബ്രോഡ് മ്യൂസിയത്തിന്‍റെ പ്രത്യേകത. ഗൂഢമായ പശ്ചാത്തലസംഗീതത്തോടൊപ്പം നിങ്ങള്‍ക്കിത് ആസ്വദിക്കാം.

The Broad Museum / Diller Scofidio + Renfro | ArchDaily
ലോസ് ഏഞ്ചല്‍സിലെ ദ ബ്രോഡ് മ്യൂസിയം

മൂന്ന് ലക്ഷത്തോളം ഡിജിറ്റല്‍ ആര്‍ക്കൈവുകളാണ് ഫ്ളോറന്‍സിലെ ഉഫിസി ഗ്യാലറിയിലുള്ളത്. ബോട്ടിസെല്ലി, റ്റിറ്റിയന്‍, കനാലെറ്റോ തുടങ്ങിയവരുടെ സൃഷ്ടികള്‍ ഇവിടെ കാണാം. ലോസ് ഏഞ്ചല്‍സിലേയും സാഗ്രെബിലേയും ബ്രോക്കണ്‍ റിലേഷന്‍ഷിപ്സ് മ്യൂസിയവും വെര്‍ച്വല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com