നവമാധ്യമങ്ങളിലെ ചൂഷണത്തിനെതിരെ സ്ത്രീ കൂട്ടായ്മ ഒരുങ്ങുന്നു..
ഞാൻ ഒരു കേസുമായിമുന്നോട്ടുപോയപ്പോൾ 17 പേര് പരാതിയുമായി വന്നു..
– ധന്യാ രാമന്
സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഏറി വരുമ്പോള്‍ അതിനെ അപലപിച്ച് മാത്രമായിരുന്നു ഇതുവരെ നമ്മുടെ ശീലം. എന്നാല്‍ സിനിമാ മേഖലയില്‍ സ്ത്രീ കൂട്ടായ്മ ഉരുത്തിരിഞ്ഞ് വരികയും പലരും കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതോടെ മുഖ്യഥാരയിലേക്ക് വരാന്‍ പെണ്‍സമൂഹം തയ്യാറായികഴിഞ്ഞു. സ്ത്രീകള്‍ക്ക് ധൈര്യം കൊടുക്കുകയാണ് ഇത്തരം സംഭവങ്ങളിലൂടെ നാം കാണുന്നത്. ഇത് നല്ലൊരു കാലത്തിലേക്കുള്ള ചുവടുവെയ്പായി കാണാം. ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നത് നവമാധ്യമങ്ങളിലൂടെയാണ്. അതിനാല്‍ ആദ്യ പണി നവമാധ്യമങ്ങളിലെ ഞരമ്പുരോഗികള്‍ക്ക് തന്നെ കൊടുക്കാനാണ് സ്ത്രീ കൂട്ടായ്മയുടെ തീരുമാനം. Stopdigitalviolence എന്ന പേസ്ബുക്ക് പേജിലൂടെ പരാതിക്കാര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്.
കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന
ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും കാണാം
നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് കൂടിവരുന്നു . ഞാൻ ഒരു കേസുമായിമുന്നോട്ടുപോയപ്പോൾ 17 പേര് പരാതിയുമായി വന്നു . പ്രതികരിക്കുകയും ശിക്ഷലഭിക്കുകയും ചെയ്താൽ കുറയ്ക്കാവുന്നതാണ് കുറ്റകൃത്യങ്ങൾ . അതിനുതയ്യാറാകണം . Stopdigitalviolence എന്ന FB പേജിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടാം . പിന്തുണ നൽകുന്നതിനായി വിക്ടിം സപ്പോർട്ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട് . ആദ്യത്തെ സെമിനാര്‍ വഴുതക്കാട്ട് വനിതാ കോളേജിൽ