അനാശാസ്യ സംസ്കാരം വളരാന്‍ അനുവദിക്കരുത് : വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

Sharing is caring!

നടിയെ അക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നേരത്തെയും സംഘടനാ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. മംഗളം ചാനലിന്‍റെ വാര്‍ത്ത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി താക്കീത് നല്‍കുകയും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അനാശാസ്യ സംസ്കാരം വളര്‍ത്തുന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിനെതിരെ ശക്തമായ നിയമനടപടി ഉണ്ടാകേണ്ടതുണ്ടെന്നാണ് സംഘന ആവശ്യപ്പെടുന്നത്.

വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ പ്രസ്ഥാവന : 

WCC യുടെ അഭ്യർത്ഥന മാനിച്ച് ഇരയെ അപകീർത്തി പ്പെടുത്തുന്ന വാർത്ത പ്രക്ഷേപണം ചെയ്ത മംഗളം ചാനലിനെ ശാസിക്കുകയും, വാർത്ത പിൻവലിപ്പിക്കുകയും ചെയ്ത മുഖമന്ത്രിക്കു നന്ദി

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി ലഭ്യമാക്കാനുള്ള മാധ്യമങ്ങളുടെ ഇടപെടലിൽ ഞങ്ങൾക്കു ഏറെ സന്തോഷമുണ്ട്..എന്നാൽ ഇതു സംബന്ധിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ കൈകാര്യം ചെയ്യുന്ന വിധം തീർത്തും സ്ത്രീവിരുദ്ധവും മനഷ്യത്വ വിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . വിശേഷിച്ചും ജൂലൈ 4 ന് വൈകിട്ട് മംഗളം ചാനൽ നടത്തിയ ചർച്ച എല്ലാ അർത്ഥത്തിലും ഇതുസംബന്ധിച്ചുള്ള കോടതി നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ . രാസപരിശോധനാ ഫലം ഔദ്യോഗികമായി സർക്കാർ പുറത്തു വിടാത്ത സാഹചര്യത്തിൽ അതെക്കുറിച്ച് ഒരു പരസ്യചർച്ച നടത്തുവാൻ പാടുള്ളതല്ലെന്ന കോടതി മാനദണ്ഡമാണ് ഇവിടെ ലംഘിക്കപ്പെട്ടിട്ടുള്ളത്.
ഇത്തരത്തിലുള്ള അന്യായമായ മാധ്യമപ്രർത്തനത്തിനെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ അത് ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതക്കും അന്തസ്സിനും മേലുള്ള കയ്യേറ്റത്തെ വകവച്ചു കൊടുക്കുന്നതിന് തുല്യമായിരിയ്ക്കും. അത് അനുവദിച്ചു കൊടുക്കാൻ പാടില്ല . വളർന്നു വരുന്ന ഒരനാശാസ്യ സംസ്കാരത്തെ ഇവിടെ വളരാൻ അനുവദിക്കരുത്. ഇത് മാധ്യമപ്രവർത്തനമല്ലെന്നും സ്വകാര്യതക്ക് എതിരായ കയ്യേറ്റമാണെന്നുമുള്ള ഞങ്ങളുടെ നിലപാടിനൊപ്പം നിന്ന് സർക്കാർ എടുത്ത നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു.. ഇനിയും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ അനുവദിക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com