വനപാലികമാരുടെ വക ഊരുകളിൽ സാനിറ്ററി നാപ്കിനുകൾ എത്തി

Sharing is caring!

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആദിവാസി സ്ത്രീകൾക്ക്
ആശ്വാസവുമായി ഒരു കൂട്ടം വനപാലികമാർ. തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ,പേപ്പാറ, റെയിഞ്ചുകളിലെ വനപാലികമാരുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലെ വനിതകൾക്ക് രണ്ട് ആർത്തവ കാലത്തേക്കുള്ളള നാപ്കിനുകൾ അടങ്ങുന്ന മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി നിരീക്ഷണം നടത്തിയിരുന്ന അഗസ്ത്യാർകൂടം റേഞ്ചിലെ വനിതാ ജീവനക്കാരാണ് ഈ ആദിവാസി സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയത്. ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ തേജസ്സും സാമൂഹികപ്രവർത്തകയായ സുനിതയും ചേർന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനിയ്‌ക്ക് സംഭാവന നൽകിയ 625 പാക്കറ്റ് നാപ്കിനുകളാണ് വിതരണം ചെയ്യുന്നത്.

സാനിറ്ററി നാപ്കിൻ കിറ്റുകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദ്മ മഹന്തി നിർവഹിച്ചു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ കോട്ടൂർ സെക്ഷന് കീഴിലെ ചോനാമ്പാറ സെറ്റിൽമെന്റിൽ നടന്ന ചടങ്ങിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി പ്രതിനിധികൾക്ക് സാനിറ്ററി നാപ്കിൻ കിറ്റുകൾ കൈമാറി.

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ മുഴുവൻ സെറ്റിൽമെൻറ്കളിലും പരുത്തിപ്പള്ളി റേഞ്ചിന് കീഴിലെ മുഴുവൻ സെറ്റിൽമെൻറ്കളിലും ഇവ വിതരണം ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളിലെ കാർഷികവിളകൾക്ക് വിപണി ഒരുക്കുന്നതും കറിക്കൂട്ടുകളും മാസ്കളും നിർമിച്ചുനൽകുന്നതും തിരുവനന്തപുരം വന്യ ജീവി വിഭാഗം തയ്യാറായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com