എന്തുകൊണ്ട് ഞാന്‍ റിപ്പബ്ലിക് ടി.വിയില്‍ നിന്നും രാജിവെച്ചു : ശ്വോത കോത്താരി

Sharing is caring!

ഇത്തരത്തില്‍ അനുഭവം ഉണ്ടായ ആദ്യത്തെ വ്യക്തി ഞാനായിരുന്നില്ല. ഇതിലും മോശമായ അനുഭവം ഉണ്ടായ ആള്‍ക്കാരുണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്നും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എത്ര കാലം എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.

ഏറെ വിമര്‍ശനങ്ങളും ചൂഷണവും പീഢനവും അനുഭവിക്കുന്ന മേഖലയാണ് മാധ്യമ പ്രവര്‍ത്തനം. അതിനിടയില്‍ ജീവിക്കുന്നവര്‍ സമൂഹത്തിന്‍റെ പല പ്രവര്‍ത്തനങ്ങളും തുറന്നുകാണിക്കാറുണ്ട്. മാധ്യമ സ്ഥാപനത്തിലെ സ്ത്രീകളുടെ ദുരവസ്ഥ എന്നും ചര്‍ച്ചയാണ്. ശക്തമായ തിരയെ നീന്തിക്കടക്കുന്നവര്‍ക്ക് മാത്രമെ മാധ്യമപ്രവര്‍ത്തകരായി വിജയം കൈവരിക്കാന്‍ സാധിക്കു എന്നത് വസ്തുതയാണ്. ആ തിര, പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ചിലരായാലോ.? അവിടെയാണ് മാധ്യമ പ്രവര്‍ത്തന മേഖലയിലെ ചൂഷണം പുറത്തുവരുന്നത്. സമൂഹത്തിലെ ഏതൊരു സ്ത്രീക്കും മാന്യമായി തൊഴിലെടുത്ത് ജീവിക്കാനും ചോദ്യം ചെയ്യാനും സംസാരിക്കാനും രാജ്യത്ത് അവകാശമില്ലെ എന്ന് നമ്മെ ചിന്തിപ്പിക്കുന്നതാണ് ഈ മാധ്യമ പ്രവര്‍ത്തകയുടെ വരികള്‍. റിപ്പബ്ലിക് ടിവിയില്‍ നിന്നും രാജിവെച്ച ശ്വോത കോത്താരിയുടെ ട്വീറ്റ്..

റിപ്പബ്ലിക് ടിവിയിലെ സീനിയര്‍ കറസ്പോണ്ടന്‍റ് സ്ഥാനത്ത് നിന്നും ഞാന്‍ രാജിവെച്ചിരിക്കുന്നു. ഇതിലേക്ക് നയിച്ച സംഭവങ്ങളെ ക്രമാനുഗതമായി ചുവടെ കൊടുക്കുന്നു.
ഞാന്‍ പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത എന്‍റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ 30.8.2017 ന് ശശി തരൂരിന്‍റെ ചാരനാണ് ഞാനെന്ന് അര്‍ണാബ് ഗോ സ്വാമി സംശയിക്കുന്നതായി പറഞ്ഞു. ശശി തരൂര്‍ ട്വിറ്ററില്‍ എന്നെ ഫോളോ ചെയ്യുന്നു എന്നതത്രെ ഇതിന് കാരണം.!!
ശശി തരൂരുമായി ചേര്‍ന്ന് ഞാന്‍ ഇവമിഴല.ീൃഴ ലെ ഒരു പരാതിയില്‍ ഒപ്പിട്ടിരുന്നു എന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവത്രെ. ഇത് ഇവിടെ കൊണ്ട് അവസാനിച്ചില്ല. എന്‍റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്‍റെ സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ട് ഞാനൊരു ചാരയായിരിക്കാം എന്ന് അര്‍ണാബിനെ ധരിപ്പിക്കുകയായിരുന്നു എന്ന് അന്ന് വൈകിട്ട് തന്നെ എനിക്ക് മനസിലായി.
ഈ പീഢനം കുറച്ച് ദിവസം തുടര്‍ന്നു. എന്‍റെ സാമ്പത്തിക സ്ത്രോതസ്സുകളെ സംബന്ധിച്ചുള്ള അന്വേഷണം ഇതിനിടെ നടന്നു. ശശി തരൂരില്‍ നിന്നും എനിക്ക് പണം ലഭിക്കുന്നുവെന്ന ധാരണയായിരുന്നു ഇതിന് പിറകില്‍. ഞാന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് എന്‍റെ സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്തു. ട്വിറ്ററിലെ എന്‍റെ കവര്‍പേജിലുള്ള പ്രസിദ്ധമായ കവിതയെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ഥാപനത്തോടുള്ള എന്‍റെ വിധേയത്തെ ചോദ്യം ചെയ്തു.
ഇക്കാര്യം സപ്തംബറില്‍ ഞാന്‍ അര്‍ണാബിനെ ധരിപ്പിച്ചു. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അഗ്നിപരീക്ഷയെ കുറിച്ചും അത് എന്‍റെ മാധ്യമപ്രവര്‍ത്തക എന്ന ആര്‍ജ്ജവത്തെ എത്രത്തോളം നശിപ്പിച്ചു എന്നതിനെ കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. വ്യക്തമായ ഒരു നടപടിയും ഉണ്ടായിരുന്നില്ല. സത്യം പറയട്ടെ, ഞാന്‍ ഒരിക്കലും ശ്രീ തരൂരിനെ കാണുകയോ ബന്ധപ്പെടുകയോ വിശദമായി അറിയുകയോ ചെയ്തിട്ടില്ല. ആര്‍ക്കും ഇത് വിശദീകരിച്ചുകൊടുക്കണം എന്ന് തോന്നിയതുമില്ല. ഞാന്‍ ഒറ്റപ്പെട്ടു. എന്‍റെ ആത്മാര്‍ത്ഥതയും ആത്മാഭിമാനത്തിനും മുറിവേറ്റു.
ഇത്തരത്തില്‍ അനുഭവം ഉണ്ടായ ആദ്യത്തെ വ്യക്തി ഞാനായിരുന്നില്ല. ഇതിലും മോശമായ അനുഭവം ഉണ്ടായ ആള്‍ക്കാരുണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്നും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എത്ര കാലം എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.
ആദ്യമായല്ല എനിക്ക് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാകുന്നത്. 2017 മെയ് 30 ന് ഞാന്‍ ഒരു പോലീസ് ഓഫീസറെ കുറിച്ചുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയിരുന്നു. അന്ന് വൈകുന്നേരം ഏഴ് മണിക്ക് എഡിറ്റര്‍ എന്നെ വിളിച്ച് ഞാന്‍ പോലീസ് ഓഫീസറുമായി ശൃംഗരിക്കുകയാണോ എന്ന് ചോദിച്ചു. ഞാന്‍ പ്രതികരിച്ചപ്പോള്‍ സംഭാഷണം പുറത്തുവിടുമെന്നും എന്‍റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
കഴിഞ്ഞ കുറെ മാസങ്ങളായി ഞാന്‍ ഭയത്തിന്‍റെയും ഭീഷണിയുടെയും നിഴലിലാണ്. ആ സംസ്കാരത്തിന് സമാനതകളില്ല.

ഇതൊക്കെ എന്‍റെ മാത്രം പ്രശ്നങ്ങളാണ്. ആരും ചോദ്യം ചെയ്യാനില്ല. ശവപ്പെട്ടിയിലെ അവസാന ആണിയടിച്ചത് ഒക്ടോബര്‍ ഒമ്പതാം തീയ്യതിയാണ്. അന്ന് ഉച്ചയ്ക്ക് ശേഷം 1.30 ന് ആണ് സ്പെഷ്യല്‍ പ്രൊജക്ട് ടീമില്‍ നിന്ന് എന്നെ ഒഴിവാക്കിയത്. തീരുമാനത്തെ ചോദ്യം ചെയ്തപ്പോള്‍ എന്‍റെ മാന്യത നിന്നോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ടിംഗ് മാനേജരുടെ മറുപടി. മേലാധികരികളെ സമീപിച്ചപ്പോഴും യാതൊരു ഇടപെടലും ഉണ്ടായില്ല. മുന്‍പ് മഹത്തായ രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഈ വ്യവസായത്തിലെ ഉന്നത വ്യക്തികളഉടെ കൂടെ. ഇത്തരത്തിലുള്ള ഒരു പകപോക്കലോ വൃത്തികെട്ട പെരുമാറ്റമോ ഒരിക്കലും ഞാന്‍ കണ്ടിരുന്നില്ല. എനിക്ക് തന്ന വലിയ അവസരങ്ങള്‍ക്കും പഠനാനുഭവങ്ങള്‍ക്കും ഈ സ്ഥാപനത്തോട് എനിക്ക് നന്ദിയുണ്ട്. എങ്കിലും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് ഒരു അറുതി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യങ്ങള്‍ എഴുതുവാന്‍ എനിക്ക് വളരെയധികം ധൈര്യം സംഭരിക്കേണ്ടി വന്നു. എന്‍റെ പല സുഹൃത്തുക്കളും ഇത് എന്‍റെ തൊഴില്‍ സാധ്യതകളെ തന്നെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു പക്ഷെ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ, ഇന്നിത് പറഞ്ഞിട്ടില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തൊരു ജേണലിസ്റ്റാണ്..?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com