ലേബര്‍ റൂമിലെ മനുഷ്യാവകാശ ലംഘനം : വീണ ജെ എസ് എഴുതുന്നു..

Sharing is caring!

ഡോക്ടറോ നഴ്‌സോ പോലുമല്ലാതിരുന്നിട്ടും, മാനേജ്മെന്റിന്റെ ഭാഗമായതുകൊണ്ടു മാത്രം ലേബർ റൂമുകളിൽ കയറി, വേദനകൊണ്ട് പുളയുന്നവരെ വാക്കുകൾ കൊണ്ട് പീഡിപ്പിക്കുന്ന കന്യാസ്ത്രീകളെയും ഇവിടെ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് കൂട്ടിച്ചേർക്കുന്നു. ഈ വിഷയത്തില്‍ ഞാന്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടപ്പോള്‍ അതിനു താഴെ എത്രയോ സ്ത്രീകള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നു ഇതില്പരം വേറെ തെളിവുകള്‍ അവശ്യം ഇല്ല. കേരളം ഇത് ഏറ്റെടുത്തെ പറ്റു..

വീണ ജെ എസ് 

സാധാരണപ്രസവം/normal delivery കഴിഞ്ഞാൽ, മുറിവുണങ്ങാൻ എന്നും പറഞ്ഞു, യോനീമുഖത്തേക്കു “പൊള്ളുന്ന” വെള്ളം ശക്തിയിൽ തെറിപ്പിക്കുമെന്നു, മൂന്ന് വർഷങ്ങൾക്കു മുന്നേ പേടിയോടെ പറഞ്ഞ ഒരു സ്ത്രീയെ ഇന്നും ഓർക്കുന്നുണ്ട്. പ്രസവം കഴിഞ്ഞവളുടെ രണ്ട് കാലുകളും അകത്തിപ്പിടിച്ചു പൊള്ളുന്ന വെള്ളം ശക്തിയിൽ യോനീമുഖത്തേക്കു തെറിപ്പിക്കുന്ന പരിപാടി ഇന്നും ഉണ്ടെന്നു ഒരു മാധ്യമപ്രവർത്തകയിൽ നിന്ന് അറിഞ്ഞിരിക്കുന്നു. ഒരു തരിമ്പ് പോലും ശാസ്ത്രീയത ഇല്ലാത്ത, മനുഷ്യത്വരഹിതമായ, പ്രസവസംബന്ധമായ ഇത്തരം ആചാരങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിക്കേണ്ടതാണ്. മുറിവുണങ്ങാൻ antibiotic പോലും തേക്കാൻ പറയാറില്ല, കുറച്ചുദിവസം നേരിയ ചൂട് വെള്ളത്തിൽ കഴുകിയശേഷം തുടച്ചു ഈർപ്പം മാറ്റാൻ ആണ് doctors പറയാറുള്ളത്. പൊള്ളുന്ന വെള്ളം ഒഴിച്ചാൽ skin അല്ലെങ്കിൽ mucosaയിൽ ആഴത്തിലോ അല്ലാത്തതോ ആയ burns വരാം.(thanks to dr divya) Burns later may be infected. പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ ആറാഴ്ചകളിൽ infection ഉണ്ടാവുന്നത് ഒട്ടും നല്ലതല്ലാ. ഈ ചടങ്ങുകൾക്ക് കൂട്ട് നിൽക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും സ്ഥാപനങ്ങളെയും ഒറ്റപ്പെടുത്തുക, നിയമത്തിനു മുന്നിൽ കൊണ്ടുവരിക. സ്ത്രീകൾ തന്നെയാണ് മുൻകൈ എടുത്ത് നടത്തുന്നത്. എന്റെ നാട്ടിലുള്ള സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട് ഒരുപാട് തവണ. എന്റെ പ്രസവശേഷം അമ്മ ചൂടുവെള്ളം കൊണ്ട് തന്നു. അറിയാതെ ഒഴിച്ച് ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ചോദിച്ചപ്പോൾ ഇങ്ങനെയാ വേണ്ടത് എന്നായിരുന്നു മറുപടി. പക്ഷെ, അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.

സംസ്കാരമുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രി ലേബർ റൂമിൽ പ്രസവിച്ച, രാഷ്രീയമോ വ്യക്തിപരമോ ആയ സ്വാധീനം ഇല്ലാത്ത ഏതെങ്കിലും സ്ത്രീ ഉണ്ടോ. ? അങ്ങനെ സ്ത്രീകൾ ഉണ്ടെങ്കിൽ അനുഭവം പറയാമോ. ആശുപത്രികളിൽ എത്രയോ നല്ല ഉദ്യോഗസ്ഥർ ഉണ്ടെന്നുള്ളതിനു ഒരു തെളിവാകും അത്. നല്ല ആശുപത്രികളെ തിരഞ്ഞെടുക്കാൻ സ്ത്രീകളെ ഇത് സഹായിക്കും. എല്ലാർക്കും അറിയാവുന്നപോലെ, സ്വാധീനം ഉള്ളവർക്കു കാര്യങ്ങൾ എളുപ്പമാണ്. ഡെലിവെറിക്ക് ശേഷം പരാതിപ്പെട്ട രാഷ്ട്രീയ സ്വാധീനമുള്ള ഒരു യുവതിയെ അറിയാം. എന്നാൽ ഉദ്യോഗസ്ഥർക്കു രാഷ്ട്രീയസംഘടനകൾ (പലർക്കും ഇടതിലും വലതിലും ഒരേസമയം അംഗത്വം ഉണ്ട്) ഒരേ പാര്‍ട്ടി ആവുമ്പോൾ പലപ്പോഴും പരാതികൾ പാർട്ടിയുടെ ഒത്തുതീർപ്പുകലാശക്കൊട്ടിൽപ്പെട്ടില്ലാതാവുന്നു. പുറം രാജ്യങ്ങളിൽ പ്രസവിച്ചവർ അവിടെയുള്ള പെരുമാറ്റരീതികൾ കൂടെ പറയുക. വേദനകൊണ്ടു വാവിട്ടു നിലവിളിക്കുമ്പോൾ അവർ നിങ്ങളെ എങ്ങനെ കൈകാര്യം ചെയ്തു ? ദയവുചെയ്ത് എഴുതുക.

പ്രസവിക്കാനുള്ള maturityയെ പറ്റി ഒരു വാദം ഉയർന്നിരുന്നു. തീർച്ചയായും സ്വാഗതാർഹമാണ്. 27th വയസ്സിൽ ആണ് ഞാൻ പ്രസവിച്ചത്. ഗർഭിണിയായപ്പോ ഞാൻ ചെയ്ത ആദ്യത്തെ കാര്യം epidural anesthesia എവിടെ കിട്ടും എന്നന്വേഷിക്കൽ ആയിരുന്നു. ഡോക്ടറെ കണ്ടപ്പോൾ ആദ്യമായി പറഞ്ഞത് “വേദന ഇല്ലാണ്ട് പ്രസവിക്കണം. അതിനുവേണ്ടി മാത്രമാണ് ഞാൻ വന്നത് എന്നാണ്. വേദനയെടുത് നിലവിളിക്കുമ്പോൾ വഴക്ക് പറഞ്ഞാൽ അപ്പൊ complaint കൊടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുള്ള ലേബർ റൂമുകളിലെ ഭീകരാവസ്ഥകൾ ആണ് എന്നെക്കൊണ്ടിത് പറയിപ്പിച്ചത്. പല നല്ല ഉദ്യോഗസ്ഥരും, നിലവിളി ഒന്നുകൂടിയാൽ ചീത്ത വിളിച്ചു തുടങ്ങും. എന്നും കേൾക്കുമ്പോൾ മടുപ്പു തോന്നുന്നതാവും. പക്ഷെ അതൊരു ന്യായമല്ല. രോഗി സഹകരിക്കേണ്ടതാണ്. സഹകരിക്കുന്നില്ലെന്നുള്ളത് ചീത്തവിളിക്കാനുള്ള licence അല്ല. ഒട്ടും സഹകരിക്കുന്നില്ല എങ്കിൽ, കുഞ്ഞിന്റെ ജീവൻ അപകടപ്പെടുമെന്നു വരുമ്പോൾ, ആ സ്ത്രീക്ക് വിശ്വാസമുള്ള ഒരു സ്ത്രീയെ കൂടെ നിർത്തുക എന്ന നയം സ്വീകരിക്കാമല്ലോ. ആശുപത്രി അധികൃതരെ പിന്നീട് കുറ്റപ്പടുത്തുമ്പോൾ ഇക്കാര്യം വെളിപ്പെടുത്താവുന്നതാണ്. സഹകരിക്കാത്തതുകൊണ്ട് എന്ന കാര്യം ബന്ധുവിൽ നിന്നെഴുതി വാങ്ങിക്കാവുന്നതും ആണ്. അല്ലാതെ ചീത്തവിളിച്ചു നന്നാക്കാം എന്ന് കരുതല്ലേ.

ആണുങ്ങളോട് ഒരു ചോദ്യം. നിങ്ങൾക്കു കുട്ടിയെ മാത്രം മതിയോ. എന്ത് ചീത്തവിളികേട്ടാലും കുഴപ്പമില്ല മോളെ, നമുക്ക് നമ്മുടെ കുഞ്ഞിനെ ആരോഗ്യത്തോടുകൂടി കിട്ടിയല്ലോ എന്ന് സമാധാനിക്കുന്നവരെ, നാണമില്ലേ നിങ്ങൾക്ക്. ജീവിതത്തിലെ ഏറ്റവും വലിയ ശാരീരിക പീഡകളിൽ ഒന്നിൽക്കൂടെ നിങ്ങളുടെ ഭാര്യ, പെങ്ങൾ, അങ്ങനെ ആരെങ്കിലും കടന്നുപോകുമ്പോൾ, അത് നടക്കുന്ന ഒരു സ്ഥലത്തെ ഇത്രയും ഹീനമായ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് നിങ്ങൾ എങ്ങനെ നടിക്കുന്നു. അതോ, ഈ അമ്മ പെങ്ങൾ sentiments ഒക്കെ, ചുംബനസമരം നടക്കുമ്പോൾ മാത്രം ഉപയോഗിക്കുന്ന terms ആണോ !!!!!

ആശുപത്രി അടിച്ചുപൊളിക്കാനുള്ള ആഹ്വാനമല്ലാ ഇത്. സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ നിങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. പരാതി കൊടുക്കുക. ഒത്തുതീർപ്പുകളിൽ ഒതുങ്ങുന്ന ചീഞ്ഞ മനോഭാവം പാർട്ടികൾ കളഞ്ഞേ തീരൂ. മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക.

ലേബർ റൂമുകളിലെ അങ്ങേയറ്റം മനുഷ്യാവകാശ ലംഘനത്തിനും സ്ത്രീവിരുദ്ധതക്കും കാരണം ഒരു പ്രത്യേക വിഭാഗമാണ് എന്ന് എവിടെയും ഞാൻ പറഞ്ഞിട്ടില്ല. ഓരോ വിഭാഗത്തിനും ഞങ്ങളെയല്ലേ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു എന്നറിയുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. എല്ലാവർക്കും പങ്കുണ്ട്. ഞാൻ എഴുതിയ കാര്യങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും തുല്യപങ്കുവഹിക്കുന്നുണ്ട്. മറ്റു വിഭാഗങ്ങളെ പഴിപറഞ്ഞു ആരും തലയൂരാൻ ശ്രമിക്കേണ്ട. സിസ്റ്റത്തിനുള്ളിലെ മനുഷ്യാവകാശലംഘനം പുറത്തു വരാത്തതിന് കാരണം, ഭയം മാത്രമാണ് (നിങ്ങളിൽ ബാക്കിയുള്ള മനസ്സാക്ഷിയുള്ളവരുടെയും, പ്രസവിക്കാൻ വരുന്നവരുടെയും ഭയം).

സഹിക്കാവുന്നതിനപ്പുറം heirarchy നിലനിൽക്കുന്ന ഒരു സിസ്റ്റത്തിനുള്ളിൽ വിമർശനാത്മകമായ ചർച്ചകൾ പോലും നടക്കുന്നില്ല എന്നതും പ്രശ്‌നപരിഹാരത്തിന് ഇടം കൊടുക്കുന്നില്ല. ആരോഗ്യമന്ത്രിക്കാണെങ്കിൽ നല്ല വാർത്തകൾ മാത്രം പുറത്തുവരിക എന്ന നയം ഉണ്ടെന്ന് വ്യക്തിപരമായി എനിക്ക് സംശയം ഉണ്ട്. അതൊരു സംശയം മാത്രമാണ്. Media ആണ് ഇതിൽ ഏറ്റവും strong ആവേണ്ടത്. എല്ലാ ഹോസ്പിറ്റലുകളുടെ അടുത്തും മീഡിയ സെൽ ഉണ്ടെന്നു കരുതുന്നു. സർക്കാർ ആശുപത്രികളുടെയും, സർക്കാർ മെഡിക്കൽ കോളേജുകളിലെയും മീഡിയ സെല്ലുകൾ നല്ല വാർത്തകൾ മാത്രം കൊടുക്കുന്നവയായി ശോഷിക്കുന്നതും വേദനയുണ്ടാക്കുന്നു. ലേബർ റൂമുകളിലെ മനുഷ്യാവകാശലംഘനം മുഖ്യവിഷയമായിത്തന്നെ മീഡിയ ഏറ്റെടുക്കേണ്ടതാണ്. ഡോക്ടറോ നഴ്‌സോ പോലുമല്ലാതിരുന്നിട്ടും, മാനേജ്മെന്റിന്റെ ഭാഗമായതുകൊണ്ടു മാത്രം ലേബർ റൂമുകളിൽ കയറി, വേദനകൊണ്ട് പുളയുന്നവരെ വാക്കുകൾ കൊണ്ട് പീഡിപ്പിക്കുന്ന കന്യാസ്ത്രീകളെയും ഇവിടെ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് കൂട്ടിച്ചേർക്കുന്നു. നിങ്ങളെ വിട്ടുപോയാൽ കർത്താവെന്നോടു പൊറുക്കില്ല, എന്നൊരു ആദി !

കാലങ്ങളായി ഏകദേശം ഒരേരീതിയിൽ, സ്ത്രീകൾക്ക് മാനസികപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ലേബർ റൂമുകളിൽ രാഷ്ട്രീയ പാർട്ടികളുടെ വിപ്ലവം കയറിചെല്ലാത്തതിൽ വലിയ വിഷമം ഉണ്ട്. മെഡിക്കൽ കോളേജുകളിലെ ലേബർ റൂമുകളിൽ, ഇത്തരം അവസ്ഥകൾക്കെതിരെ വിദ്യാർത്ഥിസംഘടനകൾക്ക് ഇടപെടാൻ കഴിയേണ്ടതാണ്. അതിനുതക്ക support പാർട്ടി നേതൃത്വവും നൽകുക. ബാക്കിയുള്ള ഹോസ്പിറ്റലുകൾ ഉള്ള സ്ഥലത്തെ local political wing ഇത്തരം ക്രൂരതകളെ പറ്റി feed back ചോദിച്ചറിയുക.
കൃത്യമായ രാഷ്ട്രീയ ഇടപെടൽ നടക്കുക തന്നെ വേണം. എണ്ണത്തിൽ പുരുഷന്മാരെക്കാളും സ്ത്രീകൾ represent ചെയ്യുന്ന ഒരു സമൂഹമായിട്ടുകൂടി, സ്ത്രീകൾക്ക് മാത്രം സേവനം കൊടുക്കുന്ന ഒരിടമായ ലേബർ റൂമുകളിൽ, ഇത്രയും വലിയ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നത് തടയാതിരിക്കുന്നത് വളരെ വളരെ മോശം അവസ്ഥയാണ്.

ഈ വിഷയത്തില്‍ ഞാന്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടപ്പോള്‍ അതിനു താഴെ എത്രയോ സ്ത്രീകള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നു ഇതില്പരം വേറെ തെളിവുകള്‍ അവശ്യം ഇല്ല. കേരളം ഇത് ഏറ്റെടുത്തെ പറ്റു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com