ലൈബ്രറി, പി.എസ്.സി പരിശീലനം : അഭിമന്യുവിന്‍റെ സ്വപ്നം രേഖപ്പെടുത്തിയ മിനുട്സ്

Sharing is caring!

വെബ്‌ ഡസ്ക് 

വട്ടവടയ്ക്ക് വേണ്ടി ഒരു ലൈബ്രറി വേണം. പിന്നെ ഒരു പിഎസ്സി കോച്ചിംഗ് സെന്‍ററും. കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത് വികസന സെമിനാറിലും അഭിമന്യു മുന്നോട്ട് വെച്ച ആവശ്യങ്ങളായിരുന്നു ഇത്.

19. യുവജനങ്ങള്‍ക്ക് വായനാശീലം വളര്‍ത്തുന്നതിന് പഞ്ചായത്തില്‍ ഇതുവരെ ഒരു വായനശാല പോലും ഇല്ല. ആയതിനാല്‍ അടിയന്തിരമായി തീരുമാനം കൈക്കൊള്ളണം – അഭിമന്യൂ.

20. വട്ടവട ഗ്രാമപഞ്ചായത്തില്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്ന ചെറുപ്പക്കാര്‍ വളരെ കുറവാണ്. ആയതിനാല്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പിഎസ്സി കോച്ചിംഗ് സെന്‍റര്‍ ആരംഭിക്കണമെന്ന് അഭിന്യൂ യോഗത്തില്‍ ആവശ്യപ്പെട്ടു.

മിനുട്സില്‍ രേഖപ്പെടുത്തിയ പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും ഈ ആവശ്യങ്ങള്‍ അഭിമന്യൂ എന്ന 19 വയസുകാരന്‍റെ പക്വതയും സ്വപ്നങ്ങളും വരച്ചുകാട്ടുന്നു. തന്‍റെ ഗ്രമാത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കാനും യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും അഭിമന്യു പൊരുതുകയായിരുന്നു. വായനശാലയിലൂടെ പുതിയ തലമുറ വായിച്ച് വളരാനും പിഎസ്സി കോച്ചിംഗിലൂടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴില്‍ നേടാനും നാടിനെ പ്രാപ്തമാക്കുക എന്നതായിരുന്നു അവന്‍റെ സ്വപ്നം. എന്നാല്‍ മാത്രമെ തന്‍റെ നാടായ വട്ടവടയുടെ മുഖഛായ മാറ്റാന്‍ സാധിക്കുകയുള്ളു എന്ന് നല്ല ബോധ്യം അവനുണ്ടായിരുന്നു. അവന്‍റെ പോരാട്ടം ഇന്ന് കേരളമാകെ ഏറ്റെടുത്തിരിക്കുകയാണ്.

പഞ്ചായത്ത് ഭരണസമിതി പണിയുന്ന ‘അഭിമന്യൂ മഹാരാജാസ് ലൈബ്രറി’യിലേക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് പുസ്തകങ്ങളെത്തിക്കുന്നത്. ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തന്നെ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ലഭ്യമാകും.

വട്ടവട ഗ്രാമത്തെ കേരളം ഏറ്റെടുത്തിരിക്കുകയാണ്. അഭിമന്യുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com