എന്തുകൊണ്ട് ഉഡ്താ പഞ്ചാബ്‌ …?

Sharing is caring!

ഉഡ്താ പഞ്ചാബ് ഒരു സിനിമയല്ല. യാഥാര്‍ത്ഥ്യമാണ്. സെന്‍സര്‍ ബോര്‍ഡും രാഷ്ട്രീയക്കാരും തടയാനും വെട്ടിമുറിക്കാനും ശ്രമിച്ച ഉഡ്താ പഞ്ചാബ് എന്ന സിനിമയേക്കാള്‍ ഭീകരമാണ് പഞ്ചാബെന്ന സംസ്ഥാനത്തിന്‍റെ യാഥാര്‍ത്ഥ്യം. എന്താണ് പഞ്ചാബ്..? എന്തുകൊണ്ട് ഉഡ്താ പഞ്ചാബ്..? എളമ്പിലന്‍ എഴുതുന്നു… 

images

പഞ്ചാബ്.. അഞ്ചു നദികളുടെ നാട്, സാത്വികരായ സിക്ക് ഗുരുക്കളും, ശാന്തത പടവാളാക്കിയ അനേകം പീറുമാരും, രാജ്യത്തിനും ദേശത്തിനും വേണ്ടി പോരാടിയ അനേകം ധീരയോധാക്കള്‍ക്ക്  ജന്മം നല്കിയ പുണ്യഭൂമി ഇന്നു കേഴുകയാണ്. ഒരുകാലത്ത് ദൈവത്തിന്റെ വിളനിലമായി അറിയപെട്ടിരുന്ന നാട്. പ്രകൃതി കനിഞ്ഞു നല്കിയ മനോഹാരിതയും, ഗോതമ്പും നെല്ലും കരിമ്പും വിളഞ്ഞു നില്ക്കുന്ന പാടങ്ങളും, നദികളിലേക്ക് ഒഴുകുന്ന ചെറിയ ചെറിയ തേനരുവികളും വിശാലമായ പൂന്തോട്ടങ്ങളും, പഞ്ചാബിനെ ആരും മോഹിപ്പിക്കുന്ന ദേശമാക്കി. പഞ്ചാബിലെ മണ്‍ തരികള്‍ക്ക് പറയാനുണ്ട്   പോരാട്ടത്തിന്‍റെ, അതി ജീവനത്തിന്‍റെ, വിപ്ലവത്തിന്‍റെ കഥ. തത്തികളിക്കുന്ന മന്ദമാരുതന് ഗുരുദ്വാരകളില് നിന്നും ആശ്രമങ്ങളില്‍ നിന്നുമുള്ള ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മന്ത്രം ഇന്നും നമ്മുടെ ശരീരത്തിലേക്ക് പകര്‍ന്നു നല്‍കുന്നു.

എന്തുകൊണ്ട്  90 ശതമാനത്തിലേറെ യുവതി-യുവാക്കള്‍  മദ്യ-മയക്കുമരുന്നിനു അടിമയാവുന്നു..? പഞ്ചാബിനു പറയാന്‍ പലതുണ്ട് കാരണങ്ങള്‍ .

പഞ്ചാബ് വല്ലാതെ മാറിയിരിക്കുന്നു, അതിന്റെ മാറ്റം വരച്ചു കാണിക്കാന് ഒരു ചിത്രകാരനും ഇല്ലാതായിരിക്കുന്നു. ഒരു ദേശം തന്റെ ആത്മാവിനേറ്റ മുറിവുണക്കാന് കഴിയാതെ ആരോടും സഹായം തേടാന് കഴിയാതെ നിസ്സഹായാവസ്ഥയില് നില്ക്കുന്നു. അങ്ങകലെ കേരളത്തിലാണ് ജനിച്ചതെങ്കിലും ഈ നാടിനെ ഒരുപാടു സ്നേഹിക്കുന്നവനും ഈ ദുരവസ്ഥ കാണുമ്പോള് ചങ്കുപിടയുന്നു. ചോര പിടഞ്ഞ “ഖലിസ്ഥാന് തീവ്രവാദം” കൊണ്ടല്ല,  മറിച്ച്  ആത്മാവിനെ കീറി മുറിക്കുന്ന “നാര്‍കോ തീവ്രവാദം” കാരണം. എന്തുകൊണ്ട്  90 ശതമാനത്തിലേറെ യുവതി-യുവാക്കള്‍  മദ്യ-മയക്കുമരുന്നിനു അടിമയാവുന്നു..? പഞ്ചാബിനു പറയാന്‍ പലതുണ്ട് കാരണങ്ങള്‍ . ഇന്ത്യ-പാക് വിഭജനവും, ഖലിസ്ഥാന്‍ പ്രക്ഷോഭവും, ഓപറെഷന്‍  ബ്ലൂസ്റ്റാറും, രൂക്ഷമായ വര്‍ഗീയകലാപങ്ങളും, തീവ്രവാദത്തിന്‍റെ  വിത്തുകളും, അന്യ ദേശങ്ങളിലെക്കുള്ള അനിയന്ത്രിത കുടിയേറ്റവും, ഏറ്റവും പ്രധാനമായി വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും, കൈയെത്തും ദൂരത്തു കിട്ടുന്ന ലഹരി വസ്തുക്കളും എല്ലാം കൂടെ ഈ പുണ്യ ദേശത്തെ അശാന്തിയുടെ അന്ധകാരത്തിന്റെ അഗാഥ ഗര്‍ത്തത്തിലേക്ക് തള്ളിയിടിരിക്കുന്നു.

കാര്‍ഷിക  വിപ്ലവത്തിന്‍റെ  അതിപ്രസരത്തില്‍  ധാരാളം സമ്പത്ത് കുമിഞ്ഞു കൂടിയപ്പോള്‍  സമൂഹത്തിന്‍റെ  ഉന്നതങ്ങളില്‍  ഭരണം കൈയാളിയ വിഡ്ഢികളായ ഫണ്ടമെന്റ്ലിസ്റ്റുകള്‍  പഞ്ചാബിന് ഒരു സ്വതന്ത്ര രാഷ്ട്രമാവേവേണ്ട സമ്പത്തും കഴിവും കരുത്തും പ്രാപ്തിയുമായി എന്ന് മനക്കോട്ടകെട്ടി.

68 വര്‍ഷങ്ങള്‍ക്ക്  മുന്‍പ് , കാലത്തിന്‍റെ അനിവാര്യതയോ, അനാവശ്യമോ ആയ വിഭജനം ഏറ്റവും മുറിവേല്പിച്ചത് പഞ്ചാബിനെയായിരുന്നു. സാധാരണക്കാരന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയ, അവന്റെ ഉള്ളില് വിധ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും വിത്തുകള്‍  പാകിയ ആ കറുത്തരേഖയുടെ ആഘാതം ഇന്നും ഓരോ പഞ്ചാബിയുടെയും ജീവിതത്തില് പ്രതിഫലിച്ചിരിക്കുന്നു. അരനൂറ്റാണ്ടിനിടെ രാഷ്ട്രീയപരമായി രണ്ടു തവണ വിഭജനത്തിനു ( 1947  ഇന്ത്യ-പാക് വിഭജനം, 1966 പഞ്ചാബ് –ഹരിയാന-ഹിമാചല് സംസ്ഥാന രൂപീകരണം) വിധേയമായ ലോകത്തിലെ ചുരുക്കം പ്രദേശങ്ങളില് ഒന്നാണ് ഇന്നു നാം കാണുന്ന പഞ്ചാബ് . 1947 ലെ വിഭജനത്തില്‍  നിന്ന് മുക്തമാവുന്നതിനുള്ളില്‍  തന്നെ ഈ ഭൂപ്രദേശം വീണ്ടും കീറിമുറിക്കലുകള്‍ക്ക്  സാക്ഷ്യം വഹിച്ചു. സമൂഹത്തില്‍  അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ രാഷ്ട്രീയമായ ഇത്തരം ഇടപെടലുകള് കാരണമായി എന്നു പഞ്ചാബിന്‍റെ കാര്യത്തില് നമുക്ക് നിസ്സംശയം പറയാം. 70കളിലെ ഹരിത വിപ്ലവം ഇന്ത്യയുടെ കാര്‍ഷിക  രംഗത്ത് പുത്തനുണര്‍വ് നല്കി. കാര്‍ഷിക ഉത്പാദനത്തിലും പാരമ്പര്യേതര കാര്‍ഷിക രീതികളിലും ഇന്ത്യ  വന്‍ കുതിച്ചുചാട്ടം നടത്തിയപ്പോള്‍ പഞ്ചാബിനത് ഉണര്‍ത്ത്  പാട്ടായി. ദുരിതങ്ങള്‍ മറക്കാനും, ക്ഷമിക്കാനും,നല്ലൊരു നാളേക്ക് വേണ്ടി പോരാടാനും പഞ്ചാബികള്‍  മുന്നിട്ടറങ്ങി.  രാജ്യം “ഭക്ഷണക്കുട്ട” (food basket of india) എന്ന ചെല്ലപ്പേരും ഈ നാടിനു നല്കി. ഭക്ഷ്യ സുരക്ഷയില് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്ക്  പിന്നില്‍ ചാലക  ശക്തിയായി ഈ പ്രദേശം നിലകൊണ്ടു.  ഭാരതത്തിലെ സമൃദ്ധമായ അഭിവൃദ്ധോന്മുഘമായ സംസ്ഥങ്ങളിലോന്നായി പഞ്ചാബ്  മാറി.
download

ഊര്‍ജ്വസ്വലരായ  തോല്കാന്‍ മടിയുള്ള ഒരു കൂട്ടം ജനതയുടെ വിജയമായിരുന്നു അത്. ആളോഹരി വരുമാനത്തിലും  ജീവിത നിലവാരത്തിലും  പഞ്ചാബികള്‍  അത്യുന്നതങ്ങളില്‍  വിരാജിച്ച കാലം. എന്നാല്‍  ലോകം ഇതിന്‍റെ  ബാക്കി പത്രം കാണാതെ പോയി. അതായിരിക്കാം പഞ്ചാബിന്റെ അധ:പ്പതനത്തിന്  തുടക്കം കുറിച്ചതും.  കാര്‍ഷിക  വിപ്ലവത്തിന്‍റെ  അതിപ്രസരത്തില്‍  ധാരാളം സമ്പത്ത് കുമിഞ്ഞു കൂടിയപ്പോള്‍  സമൂഹത്തിന്‍റെ  ഉന്നതങ്ങളില്‍  ഭരണം കൈയാളിയ വിഡ്ഢികളായ ഫണ്ടമെന്റ്ലിസ്റ്റുകള്‍  പഞ്ചാബിന് ഒരു സ്വതന്ത്ര രാഷ്ട്രമാവേണ്ട സമ്പത്തും കഴിവും കരുത്തും പ്രാപ്തിയുമായി എന്ന് മനക്കോട്ടകെട്ടി. പഞ്ചാബില്‍  ആകമാനം ചെറിയ തോതില്‍  വര്‍ഗീയ ചേരിതിരിവുകള്‍ക്ക് നേതൃത്വം നല്കി. സമാധാനവാഹകരായ ഗുരുദേവരുടെ വാക്കുകള്‍  അവര്‍  വളച്ചൊടിച്ചു.  യഥേഷ്ടം വ്യാഖ്യാനങ്ങള്‍  നല്കി, അശാന്തിയുടെ രക്തത്തിന്‍റെ  രൂക്ഷ ഗന്ധം സംസ്ഥാനത്ത്  വ്യാപിക്കുന്നത് കേന്ദ്ര സര്‍ക്കാരും അറിഞ്ഞില്ല.
ഖാലിസ്ഥാന്‍ തീവ്രവാദത്തിന്‍റെ  ഭീകരത പുറം ലോകമറിഞ്ഞത് സിഖ് മത മൗലിക വാദി ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തില്‍  ധർമ യുദ്ധ് മോർച്ച (1982) പശ്ചിമ പഞ്ചാബിലെ ഒരു പറ്റം ഹിന്ദു മതവിശ്വാസികളെ കൂട്ടക്കൊല ചെയ്തപ്പോഴായിരുന്നു. “ഖലിസ്ഥാന്‍“ എന്ന സമ്പൂര്ണ്ണ സിഖ് രാഷ്ട്രത്തിന് വേണ്ടിയുള്ള ഫണ്ടമെന്റ്ലിസ്റ്റുകളുടെ ആവശ്യം ഒരു ജനത ഏറ്റെടുത്ത ഭീതിജനകമായ അവസ്ഥ പഞ്ചാബിലെങ്ങും സംജാതമായി. ആയുധത്തിലൂടെ പോരാടാന്‍  മുന്നിട്ടറിങ്ങിയത് ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നായകത്വത്തില്‍  ആയിരുന്നെങ്കില്‍  കൂടി അതിനു ഒരു തരത്തില്‍  അല്ലെങ്കില്‍  മറ്റൊരു തരത്തില്‍  വളം വെച്ചുകൊടുത്തതും പരിപോഷിപ്പിച്ചതും അകാലി ദളിന്‍റെയും   കോണ്ഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു.

download

പ്രതി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുമാറാന്‍  ഈ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  ഒരിക്കലും കഴിയില്ല. കോണ്ഗ്രസ് ഹിന്ദു-സവര്ണ വോട്ട്ബാങ്ക് ലക്ഷ്യം വെച്ചപ്പോള്‍  അകാലിദള്‍  “ഖാലിസ്ഥാന്‍ ” വാദം  മുന്പോട്ടു വെച്ച് തെരഞ്ഞെടുപ്പുകളെ നേരിട്ടു. അകാലിദള്‍  നേതാക്കളുടെ കറുത്ത കൈകള്‍ ഈ പ്രക്ഷോഭങ്ങളുടെ പിന്നിലുണ്ടായിരുന്നത് നഗ്നമായ സത്യമാണ്.

മഹാനായ പഞ്ചാബിലെ മുന്‍  ഡയറക്ടര്‍  ജനറല്‍  ആയിരുന്ന സര്‍ദാര്‍  കംവേര്‍  പല സിംഗ് ഗില്‍ തന്റെ  ഇച്ചാശക്തിയുടെ പിന്ബലത്തില്‍  വര്ഷങ്ങള്‍  നീണ്ട ഖാലിസ്ഥാന്‍  വാദത്തെ തകര്ത്തെറിയും വരെ എപ്പോള് വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍  പാകമായ അഗ്നിപര്‍വത  സമാനമായിരുന്നു പഞ്ചാബിന്റെ സ്ഥിതി. ചില പൊട്ടലും ചീറ്റലും ഉണ്ടായെങ്കില്‍  പോലും( opperation blue star) KPS ഗില് ഈ പ്രദേശത്ത് സമാധാനം ഊട്ടിയുറപ്പിക്കുകയും  തന്‍റെ  കര്‍മ  പദത്തിലൂടെ രാജ്യത്തിന്‍റെ  ഐക്യവും സമ്പൂര്‍ണതയും ഉറപ്പു വരുത്തുകയും ചെയ്തു.  ഈ മഹാനായ പോലീസ് ഉദ്യോഗസ്ഥനെ നാം വേണ്ടവിധത്തില്‍  ബഹുമാനിച്ചോ എന്നുപോലും സംശയമാണ്…??

cc432ef262d75ea62f105a7cd2bd454fകഴിഞ്ഞ ദശകങ്ങളിലെ  ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സാമ്പത്തിക – വ്യാവസായിക- കാര്ഷിക രംഗത്തെ ഉയര്ച്ച കാണിക്കുന്ന റിപ്പോര്ട്ടുകളില്‍  പഞ്ചാബിന്റെ കിതപ്പ് ഒരുപാട് ചോദ്യങ്ങള് നമുക്ക് മുന്പില് തുറന്നിട്ടിരിക്കുന്നു. വ്യാവസായിക രംഗത്ത് മാത്രമല്ല ഈ തളര്ച്ച ഒരുകാലത്ത് പഞ്ചാബിന്റെ നട്ടെല്ലായ കാര്ഷികരംഗവും ശോഷിച്ചു. തൊഴിലവസരങ്ങളുടെ വന്‍  കുറവ്, കൃഷിയില്‍  ഭാവി കണ്ടെത്താനകാതെ കുഴയുന്ന കര്ഷകര്‍ എന്നിവ പഞ്ചാബിനെ തളര്ത്തുകയാണ്. അഴിമതി പെരുകി. എല്ലാം കൂടെ ഇന്നെത്തെ പഞ്ചാബ് ഒരു അന്ധാളിപ്പിലാണ്.  കരുത്തിന്റെയും, ഊര്ജ സ്വലതയുടെയും, ധൈര്യത്തിന്റെയും, കഠിനധ്വാനത്തിന്റെയും, സത്യസന്ധതയുടെയും, പ്രസന്നവദനതിന്റെയും ആള്‍  രൂപങ്ങളായ പഞ്ചാബികള്‍  ലഹരിയുടെ നുരയില്‍ തങ്ങളുടെ സര്‍വ്വ   ഗുണങ്ങളും അടിയറവെച്ചിരിക്കുന്നു. നിഷ്കളങ്കമായ ആ പുഞ്ചിരി എവിടെയും കാണാന് കഴിയുന്നില്ല. വിഭജനത്തിന്റെ മുറിപ്പാടുകളില്‍ കണ്ണീരോഴുക്കിയ കുടുബങ്ങള്‍  ഒരിടവേളക്ക് ശേഷം ഇന്നു വീണ്ടും കരഞ്ഞു തളര്ന്നിരിക്കുന്നു.  മദ്യവും മയക്കുമരുന്നും കുടുംബങ്ങളല്‍  അശാന്തിയുടെ കാര്മേഘങ്ങള്‍  പടര്‍ത്തിയിരിക്കുന്നു. നമുക്കൊരുമിച്ച്  പഞ്ചാബിനെ ഉയര്ത്തെഴുന്നേല്‍പ്പിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിലെ ഓരോ പൌരന്റെയും  കടമയാണത്.
75% ലേറെ യുവത പഞ്ചാബില്‍  അപകടകാരികളായ കൊക്കൈന്‍ , ഹെറോയിന്‍  തുടങ്ങിയ ലഹരി പദാര്ത്ഥങ്ങള്ക്കു അടിമകളാണ്. അതില്‍  തന്നെ 30% ലേറെ എയിഡ്സ്  രോഗികളും. നാര്‍കോടിക് കണ്ട്രോള്‍  ബ്യുറോയുടെ ഏറ്റവും പുതിയ റിപ്പോര്ട്ടില്‍  രാജ്യത്തെ മൊത്തം ലഹരി സംബന്ധമായ കേസുകളുടെ 50 ശതമാനത്തിലേറെ പഞ്ചാബിലാണ് റിപ്പോര്ട്ട് ചെയ്തത്. സങ്കടകരമായ സത്യം എന്നത് രാഷ്ട്രീയ നേതാക്കളും നിയമപാലകരും പോലീസ് ഉദ്യോഗസ്ഥരും മയക്കുമരുന്നിന്റെ ഏജന്റുമാരായി പ്രവര്ത്തിക്കുന്നു എന്നതാണ് .

 കരുത്തിന്റെയും, ഊര്ജ സ്വലതയുടെയും, ധൈര്യത്തിന്റെയും, കഠിനധ്വാനത്തിന്റെയും, സത്യസന്ധതയുടെയും, പ്രസന്നവദനതിന്റെയും ആള്‍  രൂപങ്ങളായ പഞ്ചാബികള്‍  ലഹരിയുടെ നുരയില്‍ തങ്ങളുടെ സര്‍വ്വ   ഗുണങ്ങളും അടിയറവെച്ചിരിക്കുന്നു.

ഒരുപാടു കേട്ടറിവുകള്ക്കും വായനകള്ക്കും ശേഷം  സുഹൃത്തിനോടൊപ്പം ആ നാടിന്റെ ദുരവസ്ഥ നേരില്കാണാന്‍ ചെന്നു..
അമൃത്സറിലെ ഗുരു നാനാക്ക് ഹോസ്പിറ്റലില്‍  സ്വാമി വിവേകാനന്ദ ഡ്രഗ് ഡി addiction സെന്റെര്‍  ഇന്നൊരു പാഠ പുസ്തകമാണ്. എല്ലാം നഷ്ടപ്പെട്ടു നിസ്സഹായരായി നില്ക്കുന്ന വയോധികാരായ മാതാപിതാക്കളുടെ ഒരു കൂട്ടം അവിടെ കാത്തിരിക്കുന്നുണ്ട്. കുടുംബത്തിലെ ആണ് തരികളെല്ലാം ലഹരിക്ക് അടിമയായതിന്റെ നൊമ്പരപ്പെടുത്തുന്ന കഥ പറഞ്ഞ മഞ്ജിത് കൌര് എന്ന സ്ത്രീയുടെ ദുരവസ്ഥ ആര്ക്കും വരാതിരിക്കട്ടെ, പഞ്ചാബിന്റെ വടക്ക് പടിഞ്ഞാറു അമൃത്സര് പട്ടണത്തോടു ചേര്ന്ന് നില്ക്കുന്ന അഗദേവ് കലന്‍  ഗ്രാമത്തില്‍  കഴിഞ്ഞ പത്തു വര്ഷത്തിനിടെ ലഹരിയുടെ അതിപ്രസരം ജീവിതം അവസാനിപ്പിച്ച യുവാക്കളുടെ എണ്ണം 30 ല്‍ ഏറെയാണ്, സ്കൂള് കുട്ടികള്ക്ക് സുലഭമായി തൊട്ടടുത്ത മിട്ടായി കടയില്‍ നിന്ന്  കഞ്ചാവും ഹെറോയിനും ലഭിക്കുന്നു. പ്രവാസികളായ പഞ്ചാബികളുടെ കുട്ടികള്‍  ലഹരികള്ക്ക് അടിമയവുന്നതും, പല കേസുകളിലായി ജയില് ജീവിതം നയിക്കുന്നതും നിത്യസംഭവമായി മാറിയി.

6c9fb73a599cae27c65abc6ed9288a80

എന്തിനേറെ de-addictioncenter ലേക്ക് വരെ മയക്കുമരുന്നും കഞ്ചാവും സപ്ലൈ ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ . പഞ്ചാബിനെ ഉയിര്ത്തെഴുന്നെല്പിക്കാന്‍ നമുക്കൊരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. നാളെ നമ്മുടെ നാടും വീടും ഇതുപോലെ ആകാതിരിക്കാന്‍ പഞ്ചാബിനെ നമുക്ക് രക്ഷിച്ചേ മതിയാകു. പഞ്ചാബ് എന്നാ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ പാഠമാകണം.  ഇല്ലെങ്കില് ഭാഗത്സിങ്ങിന്റെയും ഗുരു നാനകിന്റെയും ഈ നാട് ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍  എഴുതി ചേര്ക്കേണ്ടിവരും…. നാളെ നമ്മുടെ മുറ്റത്തും ഈ കറുത്ത ചരിത്രം ആവര്‍ത്തിച്ചേക്കാം…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com