കറുത്ത രാക്ഷസന് പുകയുന്നു : ലോകം ഭീതിയില്‍
ലോകത്തെ ഭീതിയിലാഴ്ത്തി ടങ്കുറാഹുവാ അഗ്നിപര്‍വ്വതം. 1999 മുതല്‍ പൊട്ടിത്തെറിക്കുമെന്ന സൂചന നല്കിത്തുടങ്ങിയ പര്‍വ്വതം ഇപ്പോള്‍ അതിന്റെ ഏറ്റവും തീവ്രമായ ലക്ഷണം പ്രകടിപ്പിച്ചിരിക്കുകയാണ്.
1999 ല്‍ വന്‍തോതില്‍ ലാവ പ്രവഹിച്ചപ്പോള്‍ പ്രദേശവാസികളായ കാല് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. പിന്നീട് 2013 ലും 2014 ലും ചെറിയ തോതില്‍ പൊട്ടിത്തെറിയുണ്ടായി. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടങ്കുറാഹുവാ പൊട്ടിത്തെറിച്ചത്. അന്ന് ഒഴുകിവന്ന മണ്ണും പാറയും മഞ്ഞും ലാവയുമെല്ലാം 30 ചതുരശ്ര മൈല്‍ പ്രദേശത്ത് ഒഴുകിപ്പടര്‍ന്നു. അന്ന് പര്‍വ്വതത്തിന്റെ പടിഞ്ഞാറന്‍ ഭാഗം ഇടിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചതും മൈലുകളോളം നാശനഷ്ടം ഉണ്ടാവുകയും ചെയ്തത്. സമാനമായി ഇപ്പോള്‍ പര്‍വ്വതത്തിന്റെ ഭാഗങ്ങള്‍ ഇടിയുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പൊട്ടിത്തെറിക്കുള്ള ലക്ഷണമായി വിലയിരുത്തുന്നു.
ഇക്വഡോറിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ടങ്കുറാഹുവ. തെക്കേ അമേരിക്കയിലെ പ്രമുഖ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് ഇവിടെയുള്ളത്. മറ്റ് അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും വ്യത്യസ്തമായി മഞ്ഞ് നിറഞ്ഞുകിടക്കാത്തതുകൊണ്ടും വന്‍തോതില്‍ ചൂട് പ്രവഹിക്കുന്നത് കൊണ്ടും ‘കറുത്ത രാക്ഷസന്’ എന്നാണ് ടങ്കുറാഹുവ പര്‍വ്വതത്തെ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഗവേഷകര്‍ ഈ പര്‍വ്വതത്തെ നിരീക്ഷിക്കുന്നു. 1999 മുതല്‍ പര്‍വ്വതത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അടുത്തകാലത്തായി പര്‍വ്വതത്തിന്റെ പടിഞ്ഞാറന്‍ ഭാഗം ഇടിഞ്ഞ് രൂപം തന്നെ മാറിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിഞ്ഞാറന്‍ ഭാഗം ഇടിഞ്ഞ് പൊട്ടിത്തെറിച്ച പര്‍വ്വതം പിന്നീട് കാലക്രമേണ രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഇപ്പോള്‍ 16000 അടി ഉയരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ഈ പര്‍വ്വതം. പടിഞ്ഞാറന്‍ഭാഗം ഇടിഞ്ഞതായി കണ്ടെത്തിയതോടെ ലോകം വീണ്ടും ഭീതിയിലായിരിക്കുകയാണ്. പര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ വന്‍തോതില്‍ നാശനഷ്ടമുണ്ടാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.