‘തെണ്ടികളുടെ ദൈവം’ ടി പി വേണുഗോപാലിന്‍റെ കഥ..

ചരിത്രവും വിശ്വാസവും കൂടിക്കലര്‍ത്തിയുള്ള തെണ്ടികളുടെ ദൈവം വിശ്വാസത്തിന്‍റെ പേരില്‍ മാത്രം വിവദമാക്കിയപ്പോള്‍ ടി പി വേണുഗോപാലന്‍ എന്ന ചെറുകതാകൃത്ത് വിശ്വാസത്തിലെ തന്നെ തെണ്ടികളെ തുറന്നുകാണിച്ചിരിക്കുകയാണ്.

വെബ് ഡെസ്ക് 

തെണ്ടികളുടെ ദൈവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരള എക്സ്പ്രസ് പരിപാടിയിലാണ് കൊല്ലം ജില്ലയിലെ ഓച്ചിറ ആല്‍ത്തറയിലെ തെണ്ടികളുടെ ദൈവം ചിത്രീകരിച്ചത്. ആ പരിപാടിക്ക് തെണ്ടികളുടെ ദൈവം എന്ന് പേരിട്ടത് ഹൈന്ദവ വിശ്വാസത്തെ അപമാനിക്കലാണ് എന്നാണ് വിമര്‍ശകരുടെ വാദം. ശിവനെ അപമാനിച്ചു എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഓച്ചിറ ആല്‍ത്തറയുടെ ചരിത്രമാണ് തെണ്ടികളുടെ ദൈവം എന്ന പ്രോഗ്രാമിലൂടെ പറഞ്ഞതെന്ന് ബിജു മുത്തത്തി വിശദീകരിക്കുന്നു.

ചരിത്രവും വിശ്വാസവും കൂടിക്കലര്‍ത്തിയുള്ള തെണ്ടികളുടെ ദൈവം വിശ്വാസത്തിന്‍റെ പേരില്‍ മാത്രം വിവദമാക്കിയപ്പോള്‍ ടി പി വേണുഗോപാലന്‍ എന്ന ചെറുകതാകൃത്ത് വിശ്വാസത്തിലെ തന്നെ തെണ്ടികളെ തുറന്നുകാണിച്ചിരിക്കുകയാണ്. ഹരിനാമകീര്‍ത്തനത്തിലെ തെണ്ടികള്‍ എന്ന പ്രയോഗത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്‍റെ പുതിയ കഥ രചിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളില്‍ ചെറുകഥ രചിച്ച് പ്രശസ്തനാണ് ടി പി വേണുഗോപാലന്‍. അദ്ദേഹത്തിന്‍റെ കഥ വായിക്കാം…

വരാന്തയിലെ ഇരുത്തിയിൽ കാൽ നീട്ടിവെച്ച്, തൂണ് ചാരിയിരുന്ന് ഈണത്തിൽ പാടുകയായിരുന്നു വല്യമ്മ.

”…….ഋതുവായപെണ്ണിനുമിരപ്പനും
ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരു നാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായനമ:..”
പെട്ടെന്ന് പൂജാമുറിയുടെ വാതിൽ തുറന്ന് രോഷാകുലനായി കൊച്ചുമോൻ ചാടി വരുന്നു. നെറ്റിയിലും നെഞ്ചത്തും ഭസ്മക്കുറിയും കുങ്കുമപ്പൊട്ടും. കഴുത്തിൽ രുദ്രാക്ഷമാല. കൈത്തണ്ട പുട്ടുകുറ്റിയിൽ കുടുങ്ങിയ മാതിരി പലതരം ചരടുകൾ.
വല്യമ്മക്ക് ഭയം തോന്നി.
 ‘ചാനല് കണ്ട് കണ്ട് അയ്ന്റാത്തെ വൃത്തികെട്ട പാട്ട് ബൈഹാർട്ടാക്കി വെച്ചിരിക്ക്വാ അല്ലേ?കൊച്ചുമോൻ വല്യമ്മയുടെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചാടിക്കയറി.
 ‘ദൈവദോഷം പറയാതെടാ. ഹരിനാമകീർത്തനം എന്ന് കേട്ടിറ്റ്ലേ?’
 വല്യമ്മ ശാന്തമായി പറഞ്ഞു.
 ‘ എന്ത് കുന്തായാലും വേണ്ടില്ല, ഒര് എരപ്പന്റെ കാര്യം പറീന്നകേട്ടിറ്റാ പൂജാമുറീന്ന് ഞാനോടിവെര്ന്ന്.’
‘അതെമോനേ, ഇരപ്പനും അതായത് തെണ്ടിക്കും അരുതാത്തതല്ല ഹരിനാമകീർത്തനം. മ്മടെ എഴ്ത്തച്ഛൻ എഴ്ത്യതാ.’
വല്യമ്മ താണുകേണു പറഞ്ഞു.
പൊടുന്നനെ, കണ്ണുമിഴിച്ച്, പല്ലുകടിച്ച്, മുഖം ഭീകരമായി വക്രീകരിച്ച്, ഒരു കാലുയർത്തി……….
 
  -ടി.പി.വേണുഗോപാലൻ

 

Leave a Reply

Your email address will not be published. Required fields are marked *