ദിവസേനയുള്ള പെട്രോള്‍ വിലവര്‍ദ്ധന ; 22 ന് കരിദിനം

Sharing is caring!

പെട്രോള്‍ വില നിയന്ത്രണാധികാരം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചെങ്കിലും കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടായില്ല.  ഇന്ന് ദിവസേന നാം അറിയാതെ നമ്മുടെ പണം കുത്തക കമ്പനികള്‍ ഊറ്റുകയാണ്. ഒരു രൂപ, അമ്പത് പൈസ, എന്നിങ്ങനെ ഓരോ ദിവസവും ആരും അറിയാതെ വര്‍ദ്ധിപ്പിക്കുന്ന നിലപാടിന് സര്‍ക്കാരും ചുക്കാന്‍ പിടിച്ചപ്പോള്‍ ജനജീവിതം താറുമാറായി. ലോകത്താകെ ക്രൂഡോയിലിന് വില കുറയുമ്പോഴും നമ്മുടെ രാജ്യത്തെ ജനങ്ങളെ പിഴിയുകയാണ്. ജനസേവകരെന്ന് നടിക്കുന്നവരാരും ശബ്ദിക്കുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ ജനങ്ങള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സപ്തംബര്‍ 22 ന് നിങ്ങള്‍ക്കും ഈ ക്യാമ്പെയിനില്‍ പങ്കെടുക്കാം. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ അടിമയായ നാം നാളെ ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാകാതിരിക്കാന്‍ ഈ സമരം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്..

സമരത്തിന്‍റെ ഭാഗമായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിങ്ങള്‍കും ജോയിന്‍ ചെയ്യാം.. ലിങ്ക് ചുവടെ.. 

“ഉയരാൻ മടിക്കുന്ന കരങ്ങൾ അടിമത്തത്തിന്റെതാണ്,
പെട്രോൾ വില ഏറ്റവും വർദ്ധിച്ചിട്ടും ഒരു രാഷ്ട്രീയ പാർട്ടിയും പ്രതിഷേധിക്കുന്നില്ല . രാജ്യത്ത് പ്രതിഷേധം ഉയരുന്നില്ല ,ആയതിനാൽ നമ്മൾ പൊതുജനം സ്വയം പ്രതിഷേധിക്കുന്നു.
ആരെയും നിർബന്ധിക്കുന്നില്ല ഈ കരിദിനം ഇന്നിന്റെ ആവശ്യമാണെന്ന് ചിന്തിക്കുന്നവർക്ക് സഹകരിക്കാം , പ്രതിഷേധിക്കാം. അല്ലാത്തവർ 100 രൂപക്ക് 1 ലിറ്റർ പെട്രോളടിക്കട്ടെ ,നട്ടെല്ലില്ല എന്ന് സ്വയം പ്രഖ്യാപിക്കട്ടെ. സെപ്റ്റംബർ 22 വെള്ളിയാഴ്ച കരിദിനമായി പ്രാഖ്യാപിച്ചു കൊണ്ട്  കറുത്ത ബാഡ്ജ് ,കറുത്ത വസ്ത്രം , വാഹനങ്ങളിൽ കറുത്ത കൊടി ,സോഷ്യൽ മീഡിയയിൽ കറുത്ത കൊടി ,പൊതു സ്ഥലങ്ങളിൽ കറുത്ത ബാഡ്ജ് വിതരണം, കറുത്ത കൊടി ,കുട എന്നിവ പിടിച്ചു നിൽക്കൽ , പെട്രോൾ പമ്പിൽ വണ്ടി ഉടമകൾക്ക് കറുത്ത ബാഡ്ജ് വിതരണം ചെയ്യൽ, മക്കൾക്ക് യൂണിഫോമിൽ കറുത്ത ബാഡ്ജ് കുത്തിവിടൽ  തുടങ്ങി എങ്ങിനേയും നിങ്ങൾക്കിതിൽ സഹകരിക്കാം, നമുക്ക് വേണ്ടിയല്ല വരുന്ന തലമുറക്കു കൂടി വേണ്ടി പ്രതികരിക്കാം ,പ്രതിഷേധിക്കാം ,ഒന്നിക്കാം ലിംഗ ,രാഷ്ട്രീയ ,മത ,വേറുപാടുകളില്ലാതെ
ദയവായി ഇത് സോഷ്യൽ മീഡിയയിൽ പരമാവധി ചർച്ചയാക്കുക
ഭീഷണിയില്ലാതെ ,നിർബന്ധമില്ലാതെ സ്വയം സന്നദ്ധരായി ആവശ്യമുള്ളവർക്ക് കൂടാം..”
Proposed Date : 22/9/17
No politics, No religion,No gender
Interested can join in this WhatsApp group
Share & Protest maximum

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com