ആസ്തി 6000 കോടി , മകനെ ജീവിതം പഠിപ്പിക്കാന്‍ പറഞ്ഞയച്ചത് തെരുവിലേക്ക്
മക്കളുടെ പിറന്നാളിന് വിമാനം സമ്മാനമായി നല്കിയ മാതാപിതാക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള് കണ്ടിട്ടുണ്ട് , എന്നാല്‍ സ്വന്തം മകനെ ജീവിതം എന്തെന്ന് പഠിപ്പിക്കാനായി ഈ അച്ഛന് പറഞ്ഞയച്ചത് ഒരു വിദേശ യൂണിവേഴ്സിറ്റിയിലേക്കും അല്ല മറിച്ച് അന്നത്തെ അന്നത്തിനായി പെടാപ്പാട്പെടുന്നവരുടെ ഇടയിലേക്ക് , എന്നാല്‍ എത്രയും സംഭവമാകാന്‍ ഈ അച്ഛന് എന്ത് പ്രത്യേകത എന്നല്ലേ ? ശിവജി ധോക്ല എന്ന ഈ അച്ഛന്റെ ആസ്തി 6000 കോടിയാണ് , സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന ഈ മനുഷ്യന്റെ രത്നക്കച്ചവട സാമ്രാജ്യം വിദേശ രാജ്യങ്ങളില്‍ പോലും പരന്നു കിടക്കുന്നതാണ് , വിദേശത്ത പഠനം കഴിഞ്ഞ് മകന് നാട്ടിലെത്തിയപ്പോള്‍ അച്ഛന് മകനെ പറഞ്ഞയച്ചത് ഒരു ജോഡി വസ്ത്രവും ആവശ്യം ഉപയോഗത്തിനായി 7000 രൂപയും ,ഒപ്പം ഒരു നിര്‍ദേശവും കൂടി നല്കി അച്ഛന്റെ പേര് എവിടെയും ഉപയോഗിക്കരുത് .
കഴിഞ്ഞ ജൂണ്‍ 21 ന് ദര്വ്യ ഡോക്ല കൊച്ചിയില്‍ വന്നിറങ്ങി , ഒരാഴ്ചയോളം നല്ല ഭക്ഷണമോ താമസമോ ഇല്ലാതെ കക്ഷി തെരുവുകളിലൂടെ ഒരു ജോലിക്കായി നടന്നു അറുപതിലധികം സ്ഥലങ്ങളിലായി അവന് ജോലി അന്വേഷിച്ചു ചെന്നു ,ഒടുവില്‍ താന്‍ വെറും പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും ഗുജറാത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചതെന്നും വരെ പറയേണ്ടി വന്നു , തുടര്‍ന്ന് ചെരുപ്പ് കടകളിലും , കാള്‍ സെന്ററിലും ,ബേക്കറിയിലും വരെ ദര്വ്യ ജോലിയെടുത്തു ,പലയിടത്തും അന്നത്തെ ഭക്ഷണത്തിനായി പോലും ബുദ്ധിമുട്ടി ഒടുവില്‍ ഈ ആഴ്ച കക്ഷി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഇപ്പോള്‍ .