ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ..

Sharing is caring!

അധികാരവർഗ്ഗത്തെ ചോദ്യം ചെയ്തതിന് ഒരു മാധ്യമത്തിന് നേരെ വിലക്കുണ്ടായിട്ടും ഒരു ഡസനോളം വരുന്ന മലയാള മാധ്യമങ്ങൾ ഐക്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശിശികുമാർ ചോദിച്ചു. നിഷ്ക്രിയവും ബധിരവുമായ നിശബ്ദത പുലർത്തുന്നതിന് പകരം ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സംഭവമുണ്ടായിട്ടും യാതൊരു ഐക്യവുമില്ലാതെയാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചതെന്ന് ശശികുമാർ ചൂണ്ടിക്കാട്ടുന്നു.

” ആലോചിക്കുന്നതിന് ചെലവൊന്നും ഇല്ലാത്തതിനാൽ വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ. നിഷ്ക്രിയവും ബധിരവുമായ നിശബ്ദത പുലർത്തുന്നതിന് പകരം ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ  എന്ത് സംഭവിക്കും ? പ്രൈം ടൈമിന്റെ സമയത്ത് വെറും ഒരു മണിക്കൂറെങ്കിലും സംപ്രേക്ഷണം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലോ? അത് ജനങ്ങളെ വിശ്വാസത്തിലെടുക്കുക മാത്രമല്ല ഭരണകൂടത്തെ കൊമ്പുകുത്തിക്കുക കൂടി ചെയ്യുമായിരുന്നു. ” ഏഷ്യാനെറ്റിന്റെ സ്ഥാപകൻ കൂടിയായ ശശികുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോഴും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ശശികുമാർ പറഞ്ഞു. ” ഇത്തരത്തിൽ കടുത്ത നടപടി സ്വീകരിക്കുന്നത് വഴി സർക്കാർ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം വ്യക്തമാണ്. പക്ഷേ,  ഇതിൽ നിന്ന് മാധ്യമങ്ങൾ പഠിക്കേണ്ടതായുള്ള ഒരു കാര്യമുണ്ട്- ഒന്നിച്ച് നിൽക്കലിലാണ്  അതിന്റെ കരുത്ത്  എന്നതാണ് ആ പാഠം – ശശികുമാർ പറഞ്ഞു.

The action of the central government through the ministry of I& B in ordering two Malayalam news channels, Asianet and…

Gepostet von Sashi Kumar am Freitag, 6. März 2020

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com