മിശ്രവിവാഹിതർക്കായി ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നു..
മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കി സംസ്ഥാന സർക്കാർ. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
സന്നദ്ധസംഘടനകളുടെ സഹായത്തോടെയാവും പദ്ധതി പൂര്‍ത്തീകരിക്കുക. മറ്റൊരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ വിവാഹം ചെയ്യുന്ന യുവതീ-യുവാക്കള്‍ സാമുദായിക ബഹിഷ്കരണം, ഭീഷണി, താമസസൗകര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് താമസിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തത്. ഈ പശ്ചാത്തലത്തില്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ള മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കായി 30,000 (പൊതുവിഭാഗം) 75,000 (പട്ടികജാതി-പട്ടികവര്‍ഗം) വീതം സാമൂഹ്യനീതി വകുപ്പ് നല്‍കുന്നുണ്ട്. ഇതിനോടൊപ്പമാണ് പുതിയ പദ്ധതിയും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.