യൂസഫലിക്കും ആട് ജീവിതത്തിലെ നജീബിനും ഒരുമിച്ച് ഇരിക്കാവുന്ന വേദി
നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. ഒരു കുടിയേറ്റ നിയമം നമുക്ക് അത്യന്താപേക്ഷിതമാണ്.
വെബ് ഡസ്ക്
പ്രവാസികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുന്നു, നാട്ടിലേക്ക് പണം അയയ്ക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ രണ്ടാം തരം പൗരന്മാരാണ്.

ഒരു കുടിയേറ്റ നിയമം നമുക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലോക കേരള സഭയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇത്തരം വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താവുന്നതാണ്. യൂസഫലിയെപ്പോലെയുള്ള വലിയ ബിസിനസുകാര്‍ക്കൊപ്പം ആടുജീവിതം നയിക്കേണ്ടി വന്ന നജീബിനും ഒന്നിച്ചിരിക്കാനാവുന്ന വേദിയാണ് ലോകകേരളസഭ എന്ന പ്രത്യേകതയുണ്ട്. ഇതൊരു തുടക്കമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സഭ ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ചേരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.