പൈനാപ്പിൾ ബുക്ക് ചെയ്യാം, കർഷകർക്ക് താങ്ങാകാം..
കോവിസ് 19 വ്യാപനം കേരളത്തിലെ പൈനാപ്പിൾ കർഷകരെയാണ് പ്രതിസന്ധിയിലാക്കിയത്. ദിവസവും 1200 ടൺ പൈനാപ്പിൾ കയറ്റിയയച്ചിരുന്നത് കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായി നിലച്ചു. കർഷകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ഡ്രൈവർമാരും ചരക്കുനീക്കത്തിന് തയ്യാറാകുന്നില്ല. പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ തോട്ടങ്ങളിൽ പഴുത്തു നശിക്കുകയാണ്.
കേരളത്തിലെ പൈനാപ്പിൾ കർഷകരെ സഹായിക്കാനായി അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും, മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനുമായി ചേർന്ന് പൈനാപ്പിൾ ചലഞ്ച് ആവിഷ്കരിച്ചിരിക്കുകയാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ, റസിഡന്റ്സ് അസോസിയേഷനുകൾ, കച്ചവടക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് ദുരിതത്തിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാനാകും എന്നാണ് ഇവരുടെ പ്രതീക്ഷ.

കുറഞ്ഞത് 100 കിലോഗ്രാം പൈനാപ്പിളാണ് ഓർഡർ ചെയ്യേണ്ടത്. ഇന്നും നാളെയും (ഏപ്രിൽ 5,6) ബുക്ക് ചെയ്യാം. 7, 8 തീയതികളിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുനൽകും. ഗുണമേന്മയുള്ള എ ഗ്രേഡ് പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപയ്ക്കാണ് എത്തിച്ചുതരിക. വിതരണം നടത്തിയശേഷം മാത്രം തുക കൈമാറിയാൽ മതി.
സംഘടനകൾ വിതരണം ഏറ്റെടുത്താൽ ആൾക്കൂട്ടം കുറയുമെന്നതും കൂടുതൽ അളവ് ഒരുമിച്ച് വാങ്ങാൻ കഴിയും. വാട്സാപ് വഴി മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത്. പേര്, വിലാസം, ലൊക്കേഷൻ എന്നിവ നൽകിയാണ് ബുക്ക് ചെയ്യേണ്ടത്.
ഓർഡർ നൽകാനായി വാട്സാപ്പിലൂടെ ബന്ധപ്പെടെണ്ട നമ്പറുകൾ 9995820686, 9895691687, 9495950275, 9995155346. കൂടുതൽ വിവരങ്ങൾക്ക് എ.എ. ജോൺ ഷെറി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ), പ്രസിഡന്റ്, ഫോൺ: 9447185944 ഇ.വി. ലത (കൃഷി ഓഫീസർ), ജില്ലാ സെക്രട്ടറി, ഫോൺ: 9895691687.