ഇത് ചതി.. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി

Sharing is caring!

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തയെ ഇടിയുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം പെട്രോളിനും ഡീസലിനും വില കുറക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര വിലയിടിവിന് സമാനമായി വില കുറച്ചിരുന്നെങ്കിൽ രാജ്യത്തെ വിലക്കയറ്റത്തെ പിടിച്ചുനിർത്താനും ജനങ്ങൾക്ക് ആശ്വാസം പകരാനും സാധിക്കുമായിരുന്നു. അതിന് പകരം എക്സൈസ് തീരുവ കുത്തനെ കൂട്ടി പെട്രോളിയം മുതലാളികമാർക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. പെട്രോളിന്‍റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത ഇല്ലാതായി.

റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടിയിട്ടുണ്ട്. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com