പെരുമാള്‍ മുരുഗന് തരിച്ചു വരുന്നു… 200 കവിതകളുമായി
2 0 1 4 ല്‍ ഫേസ്ബുക്കില്‍ തന്റെ എഴുത്തിനു സ്വയം ആത്മഹത്യാ കുറിപ്പെഴുതി മടങ്ങിയ “മാതൊരു പാകന്റെ “(ONE PART WOMEN) കര്‍ത്താവ് പെരുമാള്‍ മുരുഗന് തിരിച്ച് വരുന്നു , തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഉത്സവതോടനുബന്ധിച്ചു നടക്കുന്ന ലൈംഗിക വേഴ്ചകള്‍ പ്രമേയമാക്കി പെരുമാള്‍ മുരുഗന് എഴുതിയ നോവലായിരുന്നു മാതൊരു പാകന്‍ എന്നാല്‍ തീവ്ര ഹിന്ദു സംഘടനകളില്‍ നിന്നും മറ്റും നേരിട്ട എതിര്‍പ്പുകാരണം മുരുഗന് പുസ്തകം പിന്‍വലിക്കേണ്ടതായി പോലും വന്നു , എന്നാല്‍ 2016 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി മുരുഗനെതിരെ നടന്ന നടപടികള്‍ നിയമാനുസൃതമല്ലെന്ന് വിധി പുറപ്പെടുവിച്ചിരുന്നു മാത്രമല്ല എഴുത്തുകാരനെ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു തുടര്‍ന്നാണ് മുരുഗന് തന്റെ 20 മാസത്തെ ഇടവേളക്ക് ശേഷം തിരിച്ച് വരുന്നത് .
ഞാന്‍ ഈയിടെ എഴുതിയ 2 0 0 കവിതകളാണ് “സീക്രട്ട് “എന്നാ പേരില്‍ ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്നത് തുടര്‍ന്നും എഴുതാന്‍ ശ്രമിക്കും , ഇപ്പോഴും എന്റെ ശത്രുക്കള്‍ ആരെന്നു എനിക്ക് അറിയില്ല , എന്തിനാണ് അവര്‍ക്കെന്നോട് ശത്രുതയെന്നും അറിയില്ല …മുരുഗന് പറഞ്ഞു .