മൂന്ന് ദിവസം, 50 കലാകാരന്മാര്, ഇത് പയ്യന്നൂരിന്റെ ആദരം
കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് കണ്ണൂര്‍ പയ്യന്നൂരില്‍ ഒരുക്കിയ കൂറ്റന്‍ ചിത്രം ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാരിനും കൊവിഡ് പോരാളികള്‍ക്കും ബിഗ്സല്യൂട്ടുമായാണ് പയ്യന്നൂര്‍ ബസ്റ്റാന്റില്‍ ചിത്രം ഒരുക്കിയത്. കൊറോണ പ്രതിരോധത്തിന് ഇതാണ് മാതൃക എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസ് എന്നിവര്‍ ചിത്രത്തിലുണ്ട്.

പയ്യന്നൂരിലെ കലാ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദൃശ്യ പയ്യന്നൂരും ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാന്‍വാസും ചേര്‍ന്നാണ് കൂറ്റന്‍ ചിത്രം ഒരുക്കിയത്. 50 കലാകാരന്മാര് ചേര്‍ന്ന് മൂന്ന് ദിവസത്തോളം സമയം എടുത്താണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റില്‍ ചിത്രം തീര്‍ത്തത്.
എമല്‍ഷന്‍ പെയിന്റ് ഉപയോഗിച്ച് 3500 സ്ക്വയര്‍ഫീറ്റില്‍ തീര്‍ത്ത ചിത്രം ത്രിഡിയിലും ദൃശ്യമാകും. സാമൂഹ്യഅകലവും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം കാണാന്‍ വരുന്നവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
