മമ്മൂട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷബ്ന മറിയം

Sharing is caring!

കസബ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ച നടി പാര്‍വ്വതിക്കെതിരെ മമ്മൂട്ടി ഫാന്‍സിന്‍റെ അക്രമണം വ്യാപകമായിരുന്നു. മമ്മൂട്ടി ആരാധിക സുജ തന്നെ രൂക്ഷമായ ഭാഷയില്‍ പാര്‍വ്വതിക്കെതിരെ രംഗത്തെത്തി. സുജയുടെ വാക്കുകളെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഷബ്ന മറിയം ആണ്. ഷബ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

കഴിഞ്ഞ ദിവസം പാർവ്വതിക്കെതിരെയുണ്ടായ ഫാൻസ് തള്ളലിന്റെ തുടർച്ചയായി സുജ എന്ന സ്ത്രീ എഴുതിയ കുറിപ്പ് കണ്ടപ്പോൾ തോന്നിയ അറപ്പാണ്. ഇപ്പാ എഴുതാൻ പറ്റിയത്

ഫാൻസുകാരുടെ ആരാധനാരീതിയും അജ്ഞതയും ഇത്തരം ആക്രമണങ്ങളുടെ രീതിയുമെല്ലാം കണ്ടും കേട്ടും തഴമ്പിച്ചതാണ്. അന്ധമായ ആരാധനയുടെ സ്വഭാവം തന്നെ അതാണ്. പക്ഷേ കൃത്യമായ രാഷ്ട്രീയം പങ്കുവെക്കുന്ന ഒരു പ്രശസ്ത നടി ഒരു സിനിമയുടെ സാമൂഹിക പ്രസക്തി (അതിലെ സ്ത്രീവിരുദ്ധത ) പങ്കുവെച്ചപ്പോൾ വേറൊരു സ്ത്രീ അതിനെപ്പറ്റി പറഞ്ഞ വാക്കുകളും അതിന് കിട്ടിയ സ്വീകാര്യതയുമാണ് ഒരു സ്ത്രീയെന്ന നിലയിൽ, മനുഷ്യനെന്ന നിലയിൽ ഞെട്ടിച്ചത്.

പാർവ്വതിയെ മാത്രമല്ല സ്ത്രീപക്ഷത്ത് നിന്ന് നിരന്തരം സംസാരിക്കുന്ന മുഴുവൻ സ്ത്രീകളെയും കുറിച്ചുള്ള സുജയുടെ ധാരണ ഇത് തന്നെയാണ്.’ഫെമിനിസം’ എന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് എന്നെങ്കിലും എന്തെങ്കിലും പറഞ്ഞ മുഴുവൻ ആളുകളെയും കാർക്കിച്ചുതുപ്പിക്കൊണ്ട് ഈ സ്ത്രീ പറയുന്നു.

“നിങ്ങൾ ഫെമിനിച്ചികൾ ഉണ്ടെന്ന ധൈര്യത്തിലല്ല ഞങ്ങൾ ഇറങ്ങിനടക്കുന്നത്.ആങ്ങളമാരും അച്ഛന്മാരും ഭർത്താക്കൻമാരും അടങ്ങുന്ന വലിയ ആൺസമൂഹം ഉള്ളതുകൊണ്ടാണെന്ന്.”എന്റെ സ്ത്രീയെ സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?? നിങ്ങൾക്കറിയുമോ… നിങ്ങൾ ഇന്നനുഭവിക്കുന്നു എന്ന് പറയുന്ന ഈ സ്വാതന്ത്രം ഇത്തരത്തിലുള്ള ഒരായിരം സ്ത്രീകൾ അവരുടെ ജൻമം തന്നെ സമർപ്പിച്ചുകൊണ്ട് നേടിത്തന്നതാണ്. ആദ്യം നിങ്ങൾ ഇതിനെക്കുറിച്ചൊക്കെ ഒന്ന് മനസ്സിലിക്കാനെങ്കിലും ശ്രമിക്കൂ

ജനിച്ച് വീഴുമ്പം മുതൽ മരണം വരെ പുരുഷന് കിട്ടുന്ന പ്രിവിലേജുകളുടെ കൂടെ ഇത്തരം ഓളം കൂടിയാകുമ്പോൾ അടിപൊളിയായി. നിങ്ങളറിയുന്നോ സ്ത്രീക്ക് എതിരെ എത്ര മോശം സന്ദേശമാണ് കൊടുക്കുന്നതെന്ന്

പിന്നെ ആങ്ങളസമൂഹം തലയിൽ കയറ്റിവെച്ചത് കണ്ട്മതി മറക്കണ്ട.നിങ്ങൾക്ക് കിട്ടിയ സ്വീകാര്യത അത്രയും സ്ത്രീവിരുദ്ധതയുടെതാണ്. ഉള്ളറിഞ്ഞ് വിലയിരുത്തി നോക്കൂ.ഇത്തരം സ്ത്രീകൾ ഭാവിയിലെങ്കിലും ലജ്ജിച്ച് തല താഴ്ത്തേണ്ടി വരും.
ഒരു അഭിപ്രായവ്യത്യാസത്തെ നേരിടേണ്ടത് ഇട്ട ഡ്രസിന്റ വലിപ്പം കുറവാണെന്നു പറഞ്ഞും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയുമാണോ?? നമ്മുടെ ചീഞ്ഞുനാറുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് ഹുക്ക വലിക്കുന്ന ഫോട്ടോ തന്നെ ഇതിനായി സെലക്റ്റ് ചെയ്തതെന്നറിയാം. അങ്ങനെ കള്ള്കുടിച്ച്, പെണ്ണ് പിടിച്ച് ,അത്രേം സ്ത്രീവിരുദ്ധ കമന്റുകൾ പറഞ്ഞ് നിങ്ങളുടെയൊക്കെ മനസ്സിൽ കാമുക സങ്കൽപം തീർത്ത നായകൻമാർക്ക് അഭിമാനിക്കാം. ഇവരൊക്കെ ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അവരുടെ മുഴുവൻ വ്യക്തിജീവിതവും സാമൂഹികജീവിതവും പരിശോധിച്ചാണോ വിലയിരുത്തുക??ഇതേ കാര്യം എന്നെങ്കിലും ഒരു സ്ത്രീ ചെയ്യുമ്പോൾ നിങ്ങളെപ്പോലുള്ളവരിൽ ഇനിയും തലയ്ക്ക് വെളിച്ചം വെക്കാത്ത വർഷങ്ങൾക്കപ്പുറത്തുള്ള കാരണവമനോഭാവം വന്ന് തിക്കുന്നു. എന്തു ചെയ്യാം?? സ്ത്രീകൾ തന്നെ വലിയ അഭിമാനത്തിൽ സ്ത്രീവിരുദ്ധതയും കൊണ്ട് നടന്നാൽ.

അതെ.. ഇതിനൊക്കെ കിട്ടുന്ന സ്വീകാര്യത കണ്ട് ചോദിക്കട്ടെ.. ഇതാണോ നമ്മുടെ വിദ്യാസമ്പന്ന സമൂഹം???

Feminism :the advocacy of womenrights on the ground of the equality of the sexes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com