സമരം തീരുന്നില്ല.. ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്..

Sharing is caring!

ഈ ശംബള പരിഷ്കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ,ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികൾ കരുത്തരാണ്. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും.  “തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്” എന്നാണ് ഇവരോട് ഞങ്ങൾക്ക് പറയാനുള്ളത്.

ജാസ്മിന്‍ഷാ

എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആർക്ക് എന്നത് സംബന്ധിച്ച ചർച്ചയാണ്… അത് നടക്കട്ടെ…
ഞങ്ങൾക്കെന്തായാലും ഇപ്പോഴത് വേണ്ട…
എടുക്കേണ്ടവർ എടുത്തോള്ളൂ, അവകാശ വാദങ്ങൾ ഉന്നയിച്ചോള്ളൂ.. ഞങ്ങൾക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ല.

സന്തോഷമുണ്ട്,പ്രഖ്യാപിത 20000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചചയിച്ചതിൽ, അമിതാഹ്ലാദമില്ല…
ഈ ശംബള പരിഷ്കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ,ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികൾ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുത്. ട്രെയ്നിംഗ് സമ്പ്രദായം പാടെ ഇല്ലാതാക്കപ്പെടേണ്ടത് ഉണ്ട്.നിയമപരമായ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കോട്ടയം ഭാരത് ആശുപത്രിയിൽ പ്രതികാര നടപടിയുടെ ഭാഗമായി 5 നേഴ്സ്സുമാരെ പുറത്താക്കിയതായി ശ്രദ്ധയിൽപ്പെട്ടു.മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് മാനേജ്മെന്റ് ഭാഗത്ത് നിന്നും ഉണ്ടായത്. അടിയന്തിരമായി തിരിച്ചെടുത്തില്ലെങ്കിൽ സമരമാരംഭിക്കും.

തൃശൂർ അശ്വിനി ആശുപത്രിയിലെ സമരം തുടരുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ത്യശൂർ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നുണ്ട്. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും.

മുഖ്യമന്ത്രിയുടെ ശംബള നിർദ്ദേശത്തെ തളളി ചില മാനേജ്മെന്റ് അസോസിയേഷനുകൾ രംഗത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഈ മേഖലയിലെ സൗഹൃദാന്തരീക്ഷം തകർക്കുന്നതിനേ ഉപകരിക്കൂ എന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ…

പ്രതികാര നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളിൽ നിന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. “തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്” എന്നാണ് ഇവരോട് ഞങ്ങൾക്ക് പറയാനുള്ളത്.

കോട്ടയം ഭാരത് ആശുപത്രിയിലും, തൃശൂർ അശ്വിനി ആശുപത്രിയിലുമുളള വിഷയത്തിൽ ലേബർ വകുപ്പിന്റെ അടിയന്തിര ഇടപെടൽ യുഎൻഎ ആവശ്യപ്പെടുന്നു.

സഹപ്രവർത്തകരേ,

കരുതലോടെയിരിക്കുക….
ഐക്യം തകർക്കാൻ മുതലാളിമാർ ഇറങ്ങിയിട്ടുണ്ട് ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com