കൂടുതൽ ദൃശ്യങ്ങളുമായി സിപിഎം : മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ അണികൾ

Sharing is caring!

വെബ് ഡസ്ക്

മുസ്ലിംലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ട് തെളിവുകൾ പുറത്തുവന്നതോടെ പ്രതിസന്ധിയിലായി യുഡിഎഫ്. നേതൃത്വത്തിനെതിരെ  അണികളുടെ പ്രതിഷേധം ശക്തമാകുന്നു. ലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ട് തെളിവുകൾ പുറത്തുവന്നതോടെ ആദ്യം കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനും കാസർകോട് യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താനുമെതിരെ മുസ്ലീം ലീഗ് അണികളുട പ്രതിഷേധം ഉയർന്നു. എന്നാൽ അണികളെ ഒറ്റപ്പെടുത്തിയും വോട്ട് ചെയ്ത ലീഗ് ്പ്രവർത്തകനെ സിപിഎം പ്രവർത്തകനാക്കിയും മുസ്ലീംലീഗ് നേതൃത്വം പ്രസ്താവന ഇറക്കിയതോടെ അണികളുടെ രോഷം സ്വന്തം നേതൃത്വത്തിന് നേരെയായിരിക്കുകയാണ്. യുഡിഎഫിൽ ഇത് വലിയ പൊട്ടിത്തെറിയായി മാറിയിട്ടുണ്ട്.

തെളിവുകൾ പുറത്തുവന്നതോടെ വിദേശത്തു നിന്നും വന്ന് കള്ളവോട്ട് ചെയ്തവരാണ് ഇപ്പോൾ  പ്രതിസന്ധിയിലായിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടാൽ  തിരിച്ചുപോക്ക് മുടങ്ങുമെന്ന് പലരും ആശങ്ക പെടുന്നു. ഗൾഫിൽ ജോലി നോക്കുന്നവർ ഇനി അതിന് കഴിയുമോ എന്ന സംശയം കൂടി പ്രകടിപ്പിക്കുന്നു. ഇപ്പോൾ ഗൾഫിലുള്ള യഥാർത്ഥ വോട്ടറും നിയമപ്രക്രിയയിലേക്ക് വലിച്ചിഴക്കപ്പെടും. മാത്രമല്ല, മുസ്ലീംലീഗിലെ സ്ത്രീകൾ ഉൾപ്പെടെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ സിപിഎം നേതൃത്വത്തിന്റെ കയ്യിലും ചില മാധ്യമങ്ങളുടെ പക്കലും ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് പുറത്തുവന്നാൽ മുസ്ലീംലീഗ് സ്വാധീനമേഖലയിലെ കുടുംബങ്ങളെ ഗുരുതരമായി ബാധിക്കും എന്ന ഭയവും അണികൾക്കുണ്ട്. നേതൃത്വം സംരക്ഷിക്കാത്തതും ഇവരുടെ ഭയം ഇരട്ടിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

നാലും അഞ്ചും തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ നിൽക്കുന്ന മുസ്ലീംലീഗ് പ്രവർത്തകരെയാണ് നേതൃത്വം ഒറ്റുകൊടുത്തിരിക്കുന്നത്. കൂടെ നിന്നവരെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള മുസ്ലീംലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീംചേലേരിയുടെ പ്രസ്താവനയും കള്ള വോട്ട് ചെയ്തവരെ നിയമത്തിന്  വിട്ടുകൊടുക്കാമെന്ന കെ പി എ മജീദിന്റെ പ്രസ്താവനയും വന്നതോടെ കടുത്ത അമർഷമാണ് പ്രവർത്തകർക്കുള്ളത്. ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇതിനകം തന്നെ അണികളുടെ രോഷം പ്രകടമാണ്.

സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച് പ്രകോപനമുണ്ടാക്കി വരുത്തിവച്ച പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നാണ് ലീഗ് അണികൾ പറയുന്നത്.  ഇത്രയും ഗുരുതരമായ ആരോപണം തങ്ങൾക്കെതിരെ ഉയർന്നിട്ടും സംരക്ഷിക്കാൻ ആരും  രംഗത്ത് വന്നില്ല എന്ന പരാതിയും പങ്കുവയ്ക്കുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോൺഗ്രസ് പല സ്ഥലങ്ങളിലും നിർജീവമായിരുന്നെന്ന് നേരത്തെ മുസ്ലീം ലീഗ് കമ്മിറ്റിയിൽ ചർച്ചയായിരുന്നു.  കോൺഗ്രസ് അണികൾ യുഡിഎഫിനെ കൈവിട്ടപ്പോഴും  വിജയത്തിനുവേണ്ടി പ്രവർത്തിച്ചത് തങ്ങളാണ് എന്ന് മുസ്ലീം ലീഗ് അവകാശപ്പെടുന്ന സാഹചര്യത്തിലാണ് കള്ളവോട്ടിന്റെ പേരിൽ ലീഗിനെ യുഡിഎഫ് ഒറ്റപ്പെടുത്തുന്നത്. കാസർഗോഡ്, കണ്ണൂർ മണ്ഡലങ്ങളിൽ കോൺഗ്രസിനുംതിനേക്കാൾ ഇരട്ടിയിലധികം വോട്ട് മുസ്ലീം ലീഗിനുണ്ടെന്ന കാര്യവും അണികൾ ഓർമ്മിപ്പിക്കുന്നു.

കണ്ണൂരിലെ സ്ഥാനാർഥി കെ സുധാകരൻ കാണിച്ച അതിബുദ്ധി ഇത്തരമൊരു വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴച്ചു എന്നാണ് ലീഗ് പ്രവർത്തകരുടെ അഭിപ്രായം. യുഡിഎഫിന് ഭൂരിപക്ഷമുള്ള ബൂത്തുകളിൽ ഉൾപ്പെടെ ക്യാമറ ഉണ്ടെന്ന കാര്യം ആലോചിക്കാൻ പോലും സുധാകരന് കഴിയില്ലേ എന്ന് പ്രവർത്തകർ ചോദിക്കുന്നു.  സിപിഎം പ്രവർത്തകരെയും നേതാക്കളെയും  വിലകുറച്ചു കണ്ട കെ സുധാകരൻ ബുദ്ധിശൂന്യത കാണിച്ചു. സിപിഎം പ്രവർത്തകർ യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ളവോട്ട് റെക്കോർഡ് ചെയ്തിട്ടുണ്ടാകാം എന്ന  സാമാന്യ യുക്തി പോലും കെ.സുധാകരന് ഇല്ലേ എന്ന് അവർ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com