മെസ്സി… മെസ്സി… മെസ്സി..

Sharing is caring!

AP COPA AMERICA CENTENARIO ARGENTINA US SOCCER S SOC USA TX

നീലക്കടലില്‍ അമേരിക്ക മുങ്ങി..
അമേരിക്കയെ നീലക്കടയില്‍ മുക്കി കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീന ഫൈനലില്‍. അമേരിക്കയെ എതിരില്ലാത്ത 4 ഗോളിന് തകര്‍ത്താണ് മെസ്സിയും സംഘവും കലാശപ്പോരാട്ടത്തിന്‍റെ പടവുകള്‍ കയറിയത്. മെസ്സി, ലാവേസ്സി, ഹിഗ്വയ്ന്‍ എന്നിവര്‍ അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി.
മെസ്സി@55…
ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സിയുടെ റെക്കോഡ് ഗോള്‍ നേട്ടത്തിനാണ് മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായത്. 32 മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ മെസ്സി അര്‍ജന്‍റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായായി. ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

Argentina forward Gonzalo Higuain (9) celebrates his goal against the United States with teammates during a Copa America Centenario semifinal soccer match Tuesday, June 21, 2016, in Houston. (AP Photo/David J. Phillip)

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ ലയണല്‍ മെസ്സിയില്‍ നിന്നും സ്വീകരിച്ച പാസ് ഹെഡ്ഡറിലൂടെ അര്‍ജന്‍റീനയുടെ ലാവേസ്സി ഗോള്‍ നേടി. 32 മിനിറ്റില്‍ മെസ്സിയുടെ ഗോളിലൂടെ അര്‍ജന്‍റീന മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയ്ക്കു ശേഷം 53 മിനിറ്റില്‍ ഹിഗ്വയ്ന്‍ മൂന്നാം ഗോള്‍ നേടി. മത്സരം ഫൈനല്‍ വിസിലിലേക്ക് കടന്നപ്പോള്‍ 86 മിനിറ്റില്‍ 4 ഗോളും നേടി. മെസ്സി നല്‍കിയ പാസ് സ്വീകരിച്ച് ഹിഗ്വയ്ന്‍ തൊടുത്ത ഷോട്ട് എതിരാളികളുടെ വലയില്‍ അവസാന ആണിയുമടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com