അടച്ചിരിക്കാനാവില്ല.. മീനൂട്ടി തിരക്കിലാണ്..
ലോക്ക്ഡൗണ്‍ കാലം കുട്ടികള്‍ക്ക് അവധിക്കാലം കൂടിയാണ്. സാധാരണ അവധിക്കാലത്തില്‍ നിന്നും വ്യത്യസ്തമായി കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ രക്ഷിതാക്കളും ഉണ്ടാകുമെന്ന വ്യത്യാസം മാത്രം.
വയനാടന്‍ വീരഗാഥയില്‍ നിന്നും ഒരു മത്തന്‍കറി വീരഗാഥ മെനഞ്ഞെടുത്ത മീനൂട്ടിയെയാണ് ഓണ്‍മലയാളം അടുത്തതായി പരിചയപ്പെടുത്തുന്നത്. അടച്ചിട്ടിരിക്കാൻ മീനൂട്ടിക്ക് സാധിക്കില്ല. ഒരുപാട് പണികളുണ്ട് ചെയ്തുതീർക്കാൻ. കൂട്ടിന് അമ്മയും അച്ഛനും സഹോദരിമാരും ഉണ്ട്.
മീനൂട്ടിയുടെ അവധിക്കാലം വിപുലമായ ആഘോഷമാണ്. പാചകത്തിലാണ് കൂടുതല്‍ ശ്രദ്ധ. വീട്ടിലെ അടുക്കളയിലുണ്ടാക്കുന്നവ മനസിലാക്കി സ്വന്തമായി ചെയ്ത് വീഡിയോ പിടിച്ച് കുക്കറി ഷോ ആക്കുകയാണ് പ്രധാന വിനോദം. മീനൂട്ടിയുടെ മത്തന്‍കറി വീരഗാഥ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
പാചകത്തിലും കഴിയുന്നില്ല മീനൂട്ടിയുടെ വിനോദങ്ങള്‍. കവിതകള്‍ ചൊല്ലിയും കഥകള്‍ വായിച്ചും ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കുകയാണ് ഈ കൊച്ചുമിടുക്കി. കൊച്ചു കൊച്ചു ക്രാഫ്റ്റ് വര്‍ക്കുകളും ഉണ്ട്.
വയനാട് കല്‍പ്പറ്റയാണ് മീനു സുധിയുടെ നാട്. കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി. കെഎസ്ഇബി എഞ്ചിനീയര്‍ സുധീഷിന്റെയും വയനാട് ഡിഡിഇ ഓഫീസിലെ സൂപ്രണ്ടായ അരുണിമയുടെയും മകളാണ്. മീര സുധി, മഹി സുധി എന്നിവര്‍ സഹോദരിമാര്‍.
മീനൂട്ടിയുടെ ചില ക്രാഫ്റ്റ് വര്‍ക്കുകള്‍..




Meenutteee super 👍👍