ജിമ്നി വരുന്നു, വില 10 ലക്ഷത്തില്‍ താഴെ

Sharing is caring!

പ്രഖ്യാപിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ വാഹനമാണ് ജിമ്നി. 2021 ആകുമ്പോഴേക്കും മാരുതി ജിമ്നി നിരത്തിലിറങ്ങും. ഈ വർഷം വാഹനത്തിന്‍റെ നിര്‍മാണം ആരംഭിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയായിരിക്കും ഇന്ത്യയില്‍ വാഹനം നിരത്തിലെത്തിക്കുക.

ആഡംബര എസ്യുവികളുടെ തലയെടുപ്പോടെ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ജിമ്നി ഒരുങ്ങുന്നത്. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗം. ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്‍റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്‍റീരിയർ.

3395 എംഎം നീളവും 1475 എംഎം വീതിയുമുള്ള ഈ വാഹനത്തില്‍ 2250 എംഎം വീല്‍ബേസാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകളെ ഉദ്ദേശിച്ച് നിര്‍മിക്കുന്നതിനാല്‍ ഈ വാഹനത്തിന് 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നുണ്ട്. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സിഷന്‍ ഒരുക്കും. 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും ജിമ്നിയുടെ വില.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com