ദുരന്ത നിവാരണ നിധിയെ ഓഖി ഫണ്ടാക്കി മാധ്യമങ്ങളുടെ ഗിമ്മിക്ക്

Sharing is caring!

തൃശ്ശൂരില്‍ നിന്നും എന്തിന് വരുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞില്ല. In connection with the visit of Inter Ministerial Central Team for assessment of the prevailling Ockhi Cyclone situation എന്നാണ് ഉത്തരവിലെ വാചകം.

വെബ്‌ ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ നിധിയെ ആണ് മാധ്യമങ്ങള്‍ ഓഖി ഫണ്ട്‌ ആക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്‌ യഥാര്‍ത്ഥത്തില്‍ ഓഖി ഫണ്ടിനായി ഉപയോഗിച്ചത്.  ഇന്ന് (09.01.2018) വൈകുന്നേരം മുതലാണ് മാധ്യമങ്ങള്‍ക്ക് ഈ എക്സ്ക്ലൂസീവ് വാര്‍ത്ത കിട്ടിയത്. 06.01.2018 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പഠിക്കാതെ എക്സ്ക്ലൂസീവ് വാര്‍ത്ത കൊടുക്കുകയായിരുന്നു മലയാള മാധ്യമങ്ങള്‍ എന്ന് വ്യക്തമാണ്. വാര്‍ത്തയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. വിവാദങ്ങളിലേക്ക് പോകാതെ ഉത്തരവില്‍ അപാകത ഉണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ് എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് ഈ വാര്‍ത്ത ശരിയാണ് എന്ന് വരുത്തുന്നതിന് സഹായകരമാകുന്ന നടപടിയായി മാറ്റുകയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഉത്തരവ് വായിച്ചുനോക്കുമ്പോഴാണ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം നല്‍കാനായിരുന്നു ഉത്തരവില്‍ ഉണ്ടായിരുന്നത്. റോഡ് വെട്ടാനും പാലം പണിയാനും വരെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാറുണ്ട്. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് മുഖ്യമന്ത്രിക്ക് ഓഖി ഫണ്ടില്‍ നിന്നും പണം നല്‍കുന്നതെന്ന് പറഞ്ഞ മാധ്യമങ്ങളുടെ കള്ളക്കണ്ണുകള്‍ തിരിച്ചറിയേണ്ടതുണ്ട്. തൃശ്ശൂരില്‍ നിന്നും എന്തിന് വരുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞില്ല. In connection with the visit of Inter Ministerial Central Team for assessment of the prevailling Ockhi Cyclone situation എന്നാണ് ഉത്തരവിലെ വാചകം. ഓാഖി വരുത്തിവെച്ച നാശനഷ്ടങ്ങള്‍ പഠിക്കാന്‍ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സംഘത്തെ കാണാനാണ് മുഖ്യമന്ത്രി എത്തിയത് എന്ന് വ്യക്തം. കേന്ദ്രസംഘത്തെ കാണുന്നതിന് വേണ്ടി ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുകയായിരുന്നു. ഈ യാത്ര നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസര്‍മാരായ പോലീസ് ഉദ്യോഗസ്ഥരാണ് എന്ന വസ്തുക കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ വാര്‍ത്തയില്‍ ഇത് തന്ത്രപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു.

ഓഖി ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായാണ് സംഭാവന ചെയ്യുന്നത്. ഓഖി ഫണ്ടില്‍ നിന്നും പ്രത്യേകമായി പണം എടുത്ത് ചിലവഴിക്കാന്‍ ഉത്തരവില്‍ പറഞ്ഞിട്ടില്ല. എസ്ഡിആര്‍എഫ് (ദുരന്തനിവാരണ ഫണ്ട്) എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ദുരന്തനിവാരണത്തിനായി ഉപയോഗിക്കുന്ന ഫണ്ടാണ്. അതേ സമയം ഹെലികോപ്റ്റര്‍ യാത്ര മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിനുമായിരുന്നില്ല. ഓഖിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘത്തോട് കേരളത്തിന് പറയാനുള്ളത് പറയാനും അവകാശപ്പെട്ടത് വാങ്ങിച്ചെടുക്കാനുമായിരുന്നു അന്ന് മുഖ്യന്ത്രി തിടുക്കത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. അന്ന് കേരളം ആവശ്യപ്പെട്ടതും ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലുകളും കേന്ദ്രസംഘം ജനങ്ങളോട് പറഞ്ഞത് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതുമാണ്.
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പത്രപ്പരസ്യം പണമില്ലാതെ കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് തയ്യാറാകാത്ത മാധ്യമങ്ങളാണ് കേരളത്തിലുള്ളത്. വിഷയം കൃത്യമായി പഠിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന നിലപാടാണ് അടുത്തകാലത്തായി മാധ്യമങ്ങള്‍ തുടരുന്നത്. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയിലുള്ള ഈ മാധ്യമപ്രവര്‍ത്തനം അത്യന്തം അപകടകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com