പോണ്ടിച്ചേരിയിലും അക്ഷരങ്ങള്‍ ചിലരെ വിളറിപിടിപ്പിക്കുന്നു

Sharing is caring!

 പോണ്ടിച്ചേരിയിലും അക്ഷരങ്ങള്‍ ചിലരെ വിളറിപിടിപ്പിക്കുന്നു, പ്രതിഷേധത്തിന് തിരികൊളുത്തി ദീപ ടീച്ചര്‍

വീണ്ടും ഒരു മാഗസിന്‍ വാര്‍ത്തകളില്‍ നിറയുന്നു , ഇത്തവണ പോണ്ടിച്ചേരി സര്‍വകലാശാലയിലെ മാഗസിനാണ് വിവാദമായത് പലസ്തീനിലെ ഒരു പെണ്‍കുട്ടി സൈനികര്‍ അവര്‍ക്കുമേല്‍ വര്‍ഷിച്ച ബോംബ്‌ ഷെല്ലുകള്‍ പൂക്കള്‍ നട്ടുപിടിപ്പിക്കാന്‍ ഉപയോഗിച്ചതാണ് മാഗസിന്‍ കവര്‍ ആക്കിയത് അതാണത്രേ ചിലരെ ചൊടിപ്പിച്ചത് , എന്തായാലും വിഷയത്തില്‍ കേരളവര്‍മ കോളെജിലെ അധ്യാപികയും ഗ്രന്ഥകാരിയുമായ ദീപ ടീച്ചര്‍ പ്രതികരിച്ചു കഴിഞ്ഞു , വിഷയം സാംസ്കാരിക സമൂഹമേറ്റെടുക്കുന്നു , ദീപ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ.

13876403_915903078520410_1925795258058138217_n

 

“പോണ്ടിച്ചേരി സർവകലാശാലയിലെ മാഗസിനും പ്രശ്നമായിരിക്കുന്നു. കവർ വല്യ പ്രശ്നാണത്രേ! ആ കവറിനെക്കുറിച്ചുള്ള വിശദീകരണം മാഗസിൻ്റെ പുറംചട്ടയിൽത്തന്നെയുണ്ട്.

“A Palestinian Woman has planted a garden full of flowers grown inside of spent tear-gas grenades collected from clashes between Israeli forces and palestinian protesters.”

13906617_915903075187077_8483548528533932083_n

പച്ച മലയാളത്തിൽപ്പറഞ്ഞാൽ,

“ഇസ്രയേലി പട്ടാളക്കാളക്കാരുടെയും പാലസ്തീനിയൻ പ്രതിഷേധരുടെയും സംഘർഷങ്ങൾക്കിടയിൽ ഉപയോഗിച്ചുതീർത്ത കണ്ണീർവാതകഷെല്ലുകൾ കൊണ്ട് ഒരു പലസ്തീൻ വനിത ഒരു പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നു.”

എന്താണ് ആ വാക്കുകൾക്ക് പ്രശ്നം? കണ്ണീർവാതകഷെല്ലുകൾക്കുള്ളിൽ ചെടി നടുന്ന മുസ്ലീം സ്ത്രീയുടെ ചിത്രം കണ്ട് വികാരം ഇത്ര വ്രണപ്പെടുന്നതെന്തിനാണ്? ഒരു സർഗാത്മകാവിഷ്കാരത്തെ മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാതെ ആ മാഗസിൻ കത്തിച്ചവരോടും നിരോധിച്ചവരോടും സഹതാപമുണ്ട്. പർദ്ദയാണോ പ്രശ്നം?പലസ്തീൻ വനിതയെ പർദ്ദയിടീക്കാതെ പിന്നെ “മുല്ലപ്പൂ ചൂടിയ മലയാളിപ്പെൺകൊടി “യാക്കാൻ പറ്റോ? അവർ ബോംബ് നിർമ്മിക്കുന്ന ചിത്രമായിരുന്നില്ല അത്. പൂന്തോട്ടം നിർമ്മിക്കുന്ന ചിത്രമാണ്. അതിനെന്താണ് പ്രശ്നം?

മാഗസിൻ്റ ഉള്ളിലെ രോഹിത് വെമുലയുടെ ചിത്രമാണോ വെറിളി പിടിപ്പിച്ചത്?” ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ” എന്നല്ലാതെ ആ മരണത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ചരിത്രം ആത്മഹത്യയെന്ന് വിലയിരുത്തിയ പലതും കൊലപാതകങ്ങളും രക്തസാക്ഷിത്വങ്ങളും തന്നെയാണ്. അതിനെ അങ്ങനെ തന്നെയാണ് വിലയിരുത്തേണ്ടതും.

13938540_915903071853744_5295287354028262642_n

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് വരുതിയിലാക്കാനും നിർജീവമായി നിലനിർത്താനും ശ്രമിക്കുന്ന ഭരണകൂട താത്പര്യങ്ങൾക്കെതിരെ പ്രതിഷേധിക്കേണ്ടത് ജനാധിപത്യബോധമുള്ള ഏതൊരാളുടേയും കടമയാണ്. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ തടഞ്ഞ് ഇത്തരം കാമ്പസുകളെ ബഹുസ്വരതകളുടെ ശ്മശാനഭൂമിയാക്കി നീക്കാനുള്ള ശ്രമങ്ങളായിത്തന്നെയാണ് ഇത്തരം നിരോധനങ്ങളേയും മാഗസിൻ കത്തിക്കലുകളേയും കാണേണ്ടത്.

എന്തായാലും കത്തിച്ചത് നന്നായി… ചാരത്തിൽ നിന്നെല്ലാം പ്രതിഷേധത്തിൻ്റെ ഫീനിക്സ് പക്ഷികൾ പറന്നുയർന്ന ചരിത്രത്തിൻ്റെ ഭാഗമാകട്ടെ പോണ്ടിച്ചേരി സർവകലാശാലാ മാഗസിനും .

കേരളവർമ്മയിൽ എസ്.എഫ്.ഐ.യുടേയും മാഗസിൻ സമിതിയുടെയും ആഭിമുഖ്യത്തിൽ നിരോധിച്ച മാഗസിൻ പ്രിൻ്റെടുത്ത് കുട്ടികൾ പ്രതിഷേധപ്രകാശനം നടത്തിയിട്ടുണ്ട്. കവയിത്രി ബിന്ദു കൃഷ്ണനും ഞാനും കൂടി അതേറ്റു വാങ്ങിയിട്ടുമുണ്ട്…

13900231_547225632150804_881458763845017841_n

പോണ്ടിച്ചേരി സർവകലാശാലാ മാഗസിനോട് ഐക്യപ്പെടുന്നു.

അഭിവാദ്യങ്ങൾ !”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com