വീട്ടില്‍ വെറുതെയിരിക്കേണ്ട.. ലോക്ക്ഡൗണ്‍ കാലം ഓണ്മലയാളത്തോടൊപ്പം..
കൊറോണക്കാലം വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ പലരീതിയില്‍ ആഘോഷമാക്കുകയാണ് നമ്മള്. സിനിമകള്‍ കണ്ടും ചര്‍ച്ചകള്‍ നടത്തിയും പുസ്തകങ്ങള്‍ വായിച്ചും സമയത്തെ കൊല്ലുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെയുള്ളവര്‍ക്ക് ഓണ്മലയാളത്തില് എഴുതാന്‍ അവസരം ഒരുക്കുകയാണ്.
നിങ്ങള്‍ കണ്ട സിനിമ, വായിച്ച പുസ്തകം, നിങ്ങളുടെ വിനോദങ്ങള്‍, യാത്രാവിവരങ്ങള്‍ എല്ലാം ഞങ്ങളുമായി പങ്കുവെക്കാം. നിങ്ങളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും വെച്ച് ഓൺമലയാളം അത് പ്രസിദ്ധീകരിക്കും. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ഈ സമയത്ത് കാണാവുന്ന സിനിമകളും വായിക്കാവുന്ന പുസ്തകങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കുറിപ്പുകള്‍, കാണേണ്ട സിനികളെ കുറിച്ചുള്ള റിവ്യൂകള്‍, പുതിയ വിനോദങ്ങള്‍, പാചകക്കുറിപ്പുകള്‍ എന്നിങ്ങനെ നിങ്ങളുടെ ഏത് ആശയവും ഞങ്ങളുമായി പങ്കുവെക്കാം.
നിങ്ങളുടെ എഴുത്തുകളും വിശദാംശങ്ങളും onmalayalam@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ 9526621062, 8075173197 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കാവുന്നതാണ്.