നൂറ് തികഞ്ഞാല്‍ ദുരിതാശ്വാസത്തിന്.. പ്രദീപ് ഗായത്രിയുടെ ലോക്ക്ഡൗണ്‍ കാര്ട്ടൂണുകള്

കൊറോണക്കാലത്തെ പ്രസവം എങ്ങനെയായിരിക്കും. ദുരന്തകാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് അതുമായി ബന്ധപ്പെട്ട പേരിടുന്നവര്‍ കൊറോണക്കാലത്ത് ജനിക്കുന്ന കുട്ടിക്ക് എന്തായിരിക്കും പേരിടുക. ‘മോനാണെങ്കില്‍ കൊറോണ. മോളാണെങ്കില് കൊറോണി’. ഇത് പ്രദീപ് ഗായത്രി എന്ന കലാകാരന്റെ ആശയമാണ്. ഇത് മാത്രമല്ല, ലോക്ക്ഡൗണ്‍ കാലത്തെ ഓരോ സംഭവങ്ങളും അദ്ദേഹം കാര്ട്ടൂണിലാക്കിയിട്ടുണ്ട്. വായിക്കുമ്പോള്‍ ചിരിക്കാനും ചിന്തിക്കാനുമുള്ളതാണ് പ്രദീപിന്റെ വരകള്‍.
ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയില്‍ ആളുകള്‍ക്ക് സമയംപോകാനുള്ള ഏകമര്ഗമായിരുന്നു ട്രോളുകള്‍. പഴയകാല കാര്‍ട്ടൂണുകളുടെ പുതിയ വേര്‍ഷന്‍. അതാണ് ട്രോളുകള്‍. നടന് രമേഷ് പിഷാരടി പറഞ്ഞതുപോലെ ട്രോളുകള്‍ ഇക്കാലത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. വീട്ടില്‍ അടച്ചിരിക്കുന്ന ആളുകളെ ചിരിപ്പിക്കുക എന്നത് നല്ലൊരു ചികിത്സ കൂടിയാണ്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പ്രദീപ് ഗായത്രി ഈ ലോക്ക്ഡൗണ്‍ കാലത്തെ കാര്ട്ടൂണിലാക്കുകയാണ്. പഴയകാല കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ നമുക്ക് തികട്ടി വരുന്നതോടൊപ്പം ഓര്‍ത്ത് ചിരിക്കാനുള്ളതും ചിന്തിക്കാനുള്ളതും ഒളിപ്പിച്ചുവെച്ച കാര്‍ട്ടൂണുകളാണ് ഇദ്ദേഹത്തിന്റേത്.
കേരളത്തിലിപ്പം രണ്ട് തരം മതം മാത്രമായി, കൊറോണ പോസിറ്റീവും കൊറോണ നെഗറ്റീവും.. അവനിപ്പം ഫ്ലാറ്റിലല്ല, പ്ലാവേലാ, ചിക്കനില്ല, ചക്കയാ.. ബാർബർഷോപ്പില്ല, നാട്ടിൽ മൊട്ടക്കൂട്ടം.., പള്ളി പള്ളീ പോകാത്തതിന് ഉപ്പ എന്നെ തല്ലി, ഇപ്പോ പള്ളി പോയതിന് പോലീസ് ഉപ്പയെ തല്ലുന്നു.., ബാർബർ ഷോപ്പിലെ കൊറോണ കട്ട് എന്നിങ്ങനെ ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമാണ് പ്രദീപ് ഗായത്രിയുടെ വരകൾ.
ഇരിട്ടിയിലെ ഗായത്രി ആര്‍ട്സ് എന്ന സഥാപനം നടത്തുന്ന പ്രദീപന് തലശ്ശേരി കേരള സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ഡ്രോയിംഗിലും പെയിന്റിംഗിലും ഡിപ്ലോമ നേടി. ഇരിട്ടി മേഖലയിലെ രാഷ്ട്രീയ-കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയുടെ കൂറ്റന്‍ ഛായാചിത്രം തയ്യാറാക്കി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ കാര്ട്ടൂണിലാക്കുകയാണ് പ്രദീപ് ഗായത്രി.
ലോക്ക്ഡൗണ്‍ കഴിയുന്നതിന് മുന്‍പ് നൂറ് കാര്ട്ടൂണുകള് വരച്ച് അവ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും അതില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാണ് പ്രദീപിന്റെ ആഗ്രഹം.
കുടുംബത്തിന്റെ എല്ലാ പ്രോത്സാഹനവും കലാപ്രവര്ത്തനത്തിനുണ്ട്. അച്ഛന് – നാരായണന്, അമ്മ – ജാനകി, ഭാര്യ – ദിവ്യ, മക്കള്‍ – അഭിരാമി (പത്തം ക്ലാസ്, ഇരിട്ടി എസ്ഡിഎ സ്കൂള്‍), അഭിരാജ് (രണ്ടാം ക്ലാസ്, ഇരിട്ടി എസ്ഡിഎ സ്കൂള്‍).