യുദ്ധത്തിനെതിരെ ഒരു കണ്ണുമായി സിറിയന്‍ ജനത, കൈകോര്‍ക്കാം നമുക്കും

Sharing is caring!

വെബ്‌ ഡെസ്ക്

ഒരു കണ്ണും അമ്മയും നഷ്ടപ്പെട്ട കരീം എന്ന രണ്ട് വയസുകാരനാണ് ഇന്ന് യുദ്ധഭീകരതയുടെ പുതിയ പ്രതീകമായി ലോകത്തിന് മുന്നില്‍ നില്‍ക്കുന്നത്.

യുദ്ധക്കെടുതികളുടെ ഇര നിരപരാധികളായ ജനതയാണെന്ന് പണ്ടുമുതലെ നാം പാടിക്കേള്‍ക്കുന്നതാണ്. സ്ത്രീകളും കുട്ടികളും അക്രമത്തിന്‍റെ ഇരകളായ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍ എത്രയോ കാലം മുന്‍പ് നാം ചെര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. കെടുതിപറ്റിയ ജനതയ്ക്ക് മുന്നില്‍ ഒരു മെഴുകുതിരി വെട്ടം തെളിയിച്ചാല്‍ ആ മെഴുക് അലിഞ്ഞുതീരും വരെ മാത്രമെ ആ സാന്ത്വനത്തിന് ആയുസ്സുണ്ടാകുന്നുള്ളു. ഇപ്പോള്‍ ഇതാ സിറിയയില്‍ നിന്നും രണ്ട് വയസുകാരന്‍റെ ദയനീയ ചിത്രമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. പാലായനത്തിന്‍റെ ഭീകരത കടല്‍ത്തീരത്ത് അടിഞ്ഞ ഐലന്‍ കുര്‍ദിയെ കണ്ടപ്പോഴാണ് ലോകജനത ശരിക്കും അറിഞ്ഞത്. ഇന്ന് സിറിയന്‍ ജനത ഒരു കണ്ണ് പൊത്തിയപ്പോഴാണ് ബോംബാക്രമണത്തില്‍ ഒരു കണ്ണ് തകര്‍ന്ന രണ്ട് വയസുകാരനെ ലോകം അറിയുന്നത്. അപ്പോഴും സിറിയയുടെ ഭാഗങ്ങളില്‍ ബോംബുകള്‍ വീണുകൊണ്ടേയിരിക്കുകയാണ്.
ഒക്ടോബര്‍ 29 നാണ് കിഴക്കന്‍ ഘൗട്ടയിലെ ഹമ്മൂരിയയുടെ അയല്‍രാജ്യമായ ഹമാസ്കസിന്‍റെ പ്രാന്തപ്രദേശത്ത് വിമതരെ കൊന്നൊടുക്കാനായി സിറിയന്‍ സൈന്യം ബോംബാക്രമണം നടത്തിയത്. രണ്ട് വയസുകാരന്‍ കരീമിന് തന്‍റെ അമ്മയെയും ഒരു കണ്ണും നഷ്ടപ്പെട്ട ദിവസം. കരീമിന്‍റെ തലയിലും പരിക്കേറ്റതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു. 11 വയസുകാരന്‍ സഹോദരനാണ് ഇപ്പോള്‍ കരീമിനെ പരിപാലിക്കുന്നത്.

രണ്ട് വയസുകാരന്‍ കരീം യുദ്ധത്തിനെതിരെ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘സോളിഡാരിറ്റി വിത്ത് കരീം’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍മിഡിയകളില്‍ ഒരു കണ്ണ് പൊത്തിപ്പിടിച്ചാണ് ലോകജനത യുദ്ധത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. സിറിയയിലെ കുട്ടികളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരമെല്ലാം ഇന്ന് ഒരു കണ്ണുമായി പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ അല്‍ മൊബാനിയ തുടങ്ങി വെച്ച ഈ പ്രതിഷധം സിറിയയുടെ മാത്രം വേദനയല്ല. പാലായനവും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും വഴിയാധാരമാക്കുന്ന ജീവിതങ്ങളുടെ പ്രതിഷേധമാണ്. ഇത് ലോകം മുഴുവന്‍ വ്യാപിക്കുന്നതും അതുകൊണ്ടാണ്.


രണ്ട് വയസുകാരന്‍ കരീമിന് സംഭവിച്ചത് ഇനി ലോകത്ത് ഒരു കുട്ടിക്കും സംഭവിക്കാതിരിക്കാന്‍ നമുക്കും പങ്കാളിയാകാം. 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com