കുടുംബശ്രീയുടെ ജോബ് നേടാം കോം
വെബ് ഡസ്ക്
കുടുംബങ്ങളിലെ സ്വയംപര്യാപ്തതയ്ക്കും സ്ത്രീകളുടെ മുന്നേറ്റത്തിനും വലിയ പങ്ക് വഹിച്ച കുടുംബശ്രീ പുതിയ ചുവടുവെപ്പുമായി എത്തുന്നു. സംസ്ഥാനത്തെ ആദ്യത്തെ തൊഴിൽവിവര വെബ്സൈറ്റ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങി. മഞ്ചേരി നഗരസഭയുടെ സഹകരണത്തോടെയാണ് www.jobnedam.com എന്ന തൊഴിൽ പോർട്ടൽ കുടുംബശ്രീ ആരംഭിച്ചത്.
തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും കൂട്ടിയിണക്കുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തത്. പേരും യോഗ്യതയും രജിസ്റ്റർചെയ്യുന്നവർക്ക് ഐ.ഡി. നമ്പർ നൽകും. തൊഴിൽ അറിയിപ്പുകൾ ഇ. മെയിലിലും മൊബൈൽഫോണിലും ലഭ്യമാകും. കേരളത്തിലെ പ്രമുഖകമ്പനികളിലെ അവസരങ്ങളും അറിയിക്കും. തൊഴിൽ ചെയ്യാൻ ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളവർക്കും രജിസ്റ്റചെയ്ത് ആവശ്യമുള്ളവരെ കണ്ടെത്താവുന്നതാണ്.
ജോബ് വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്റ്റര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേര്, വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുവാന്‍ എന്തെങ്കിലും തടസ്സം നേരിടുകയ്യനെങ്കില് സഹായത്തിനായി 7994340678 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. നൂറ് രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ടര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജോബ് ഐ ഡി പാസ് വേര്‍ഡ് എന്നിവ സൂക്ഷിച്ചു വെക്കണം.
വീട്ടുജോലി, പെയിന്റിങ്, ഡ്രൈവിങ്, പ്ലമ്പിങ് തുടങ്ങി മേഖലകളിലെ ജോലിക്കാരും വിരൽത്തുമ്പിലെത്തുമെന്നതാണ് പ്രത്യേകത. കേരളത്തിലെ ഓരോ കുടുംബത്തിലും ഒരു കുടുംബശ്രീ അംഗമെങ്കിലും ഉണ്ട്. അതുകൊണ്ട് തന്നെ കുടുംബശ്രീയുടെ സംസ്ഥാനത്തെ ആദ്യത്തെ തൊഴിൽവിവര വെബ്സൈറ്റ് കുടുംബങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കും. മൊബൈൽ ആപ്പും ഉടനടി പുറത്തിറക്കുന്നുണ്ട്. കൂലിപ്പണിക്കാർക്കും പ്രൊഫഷണലുകൾക്കും വീട്ടിലിരുന്ന് ജോലി അന്വേഷിക്കാനും ആവശ്യക്കാർക്ക് ഇവരെ അന്വേഷിച്ച് കണ്ടെത്താനും ഇനി കുടുംബശ്രീ ജോബ്നേടാം.കോം വഴി സാധിക്കും.