ഭിന്നശേഷി കുട്ടികള്‍ക്ക് പാര്‍ക്കൊരുക്കി കോഴിക്കോട് മാതൃക

Sharing is caring!

വെബ് ഡസ്ക് 

ഭിന്നശേഷിക്കുട്ടികള്‍ക്ക് അംഗീകാരം നല്‍കുന്നത് സമൂഹത്തിന്‍റെ പരിഛേദമാണ്. അങ്ങനെയൊരു മാതൃക കോഴിക്കോട് ഒരുങ്ങിയിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി പാര്‍ക്കാണ് കോഴിക്കോട് നഗരസഭയുടെ നേതൃത്വത്തില്‍ ഇസാഫ് ബാങ്കിന്‍റെ കൂടി സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്.

“മകന്‍റെ കുട്ടിയായിരിക്കുമ്പോള്‍ അവനുമായി ഞങ്ങള്‍ ഒരു പാര്‍ക്കില്‍ ചെന്നു. പുറംലോകത്തേക്ക് ഇറങ്ങുന്നതും യാത്ര ചെയ്യുന്നതും അവന് വലിയ ഇഷ്ടമായിരുന്നു. പക്ഷെ, ആ പാര്‍ക്കില്‍ അവന്‍ ഇറങ്ങിയില്ല. മറ്റ് കുട്ടികള്‍ കളിക്കുന്നതും നോക്കി കാറില്‍ തന്നെ ഇരുന്നു. ആ കുട്ടികളെപ്പോലെ, അവരോടൊപ്പം കളിക്കണമെന്ന് അനവനും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അവന്‍ വീല്‍ചെയറിലാണ്. ഞങ്ങള്‍ക്ക് നിസ്സഹായരായി നില്‍ക്കാനെ സാധിച്ചുള്ളു. കോഴിക്കോട് കോര്‍പ്പറേഷന്‍ തുടങ്ങിയ ഈ പാര്‍ക്കി ഞങ്ങലെപ്പോലുള്ള രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. ഞങ്ങളുടെ കുട്ടികളും മറ്റുള്ളവരെപ്പോലെ കളിക്കുന്നു. എല്ലായിടത്തും ഇതുപോലുള്ള പാര്‍ക്കുകള്‍ വരണം.”

കണ്ണുനിറഞ്ഞുകൊണ്ടാണ് ആ അമ്മ ഇത് പറഞ്ഞത്. കോഴിക്കോട് മാനാഞ്ചിറയിലെ പാര്‍ക്കില്‍ നിന്നുകൊണ്ട് തന്‍റെ മകന്‍ സന്തോഷത്തോടെ മറ്റുള്ളവരോടൊപ്പം കളിക്കുന്നതും നോക്കി എത്രയോ അമ്മമാര്‍ ഇത് പറയുന്നു.

ഞങ്ങള്‍ക്ക് എന്തോ കുറവുണ്ടെന്ന് ഒരിക്കലും അവര്‍ മനസിലാക്കരുത്. നേരെ നില്‍ക്കുന്നവരെക്കാള്‍ കൂടുതല്‍ കഴിവ് ഞങ്ങള്‍ക്കുണ്ടെന്ന് അവര്‍ അറിയണം. അതിന് ഈ ലോകത്ത് സന്തോഷത്തോടെ അവര്‍ ജീവിക്കണം. വളര്‍ന്നുവരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ലോകത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഈ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ്. ടെക്സാസില്‍ നിര്‍മ്മിച്ച വീല്‍ചെയറിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ലോകത്തെമ്പാടും വലിയ മാതൃക തീര്‍ത്തിരുന്നു. ഇതിനെ പിന്‍പറ്റി നിരവധി പാര്‍ക്കുകള്‍ ഇവര്‍ക്കായി ഉയര്‍ന്നു. ഇന്ത്യയില്‍ ബാംഗ്ളൂരിലാണ് ഇത്തരമൊരു പാര്‍ക്കുള്ളത്. ഇപ്പോള്‍ കേരളത്തില്‍ കോഴിക്കോടും മാതൃകതീര്‍ത്തിരിക്കുന്നു. പാര്‍ക്കിലെത്തുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പുതിയ അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.

പാര്‍ക്കില്‍ നിരവധി ആളുകളാണ് വന്ന് പോകുന്നത്. ഭിന്നശേഷിക്കുട്ടികള്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന വലിയ അംഗീകാരമാണിത്. ഇത്തരം പാര്‍ക്കുകളും വിദ്യാലയങ്ങളുമാണ് അവരുടെ നല്ല വളര്‍ച്ചയുടെ പടവുകള്‍. ഇത്തരം സൗകര്യങ്ങള്‍ വരുമ്പോള്‍ ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടും മാറും. കോഴിക്കോട് തുടങ്ങിയ ഈ സംരംഭം ഏറെ മാതൃകാപരമാണ്. ഇതിന് മുന്‍കയ്യെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രജിത് ജയ്പാല്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കിടയിലെ സംഘടനകളും ആക്ടിവിസ്റ്റുകളും രക്ഷിതാക്കളും ഒക്കെ വളരെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ് കോഴിക്കോട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സ്വിംഗ്സ്, സീസോസ്, റൈഡ്സ്, കളിവീടുകള്‍ എന്നിവയാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കാഴ്ചഭംഗിയൊരുക്കുന്ന സെന്‍സര്‍ ചുവരുകളാണ് പാര്‍ക്കിലെ ഏറ്റവും ആകര്‍ഷകം. എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com