ആലപ്പുഴയിലെ ഹൗസ്ബോട്ടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും

Sharing is caring!

കൊറോണ വൈറസ് ബാധയുടെ ഭാഗമായി കൂടുതല്‍ കേസുകള്‍ ഉണ്ടാവുകയാണെങ്കില്‍ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയേക്കും. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ ബോട്ടുടമകളുടെയും യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. അത്യാവശ്യം വരുകയാണെങ്കില്‍ ബോട്ട് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഉടമകള്‍ അറിയിച്ചു.

ലോക്ക്ഡൗണിന്‍റെ ഭാഗമായി ഹൗസ്ബോട്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ആവശ്യമെങ്കില്‍ ഹൗസ് ബോട്ടുകളും രോഗപ്രതിരോധത്തിന് ഉപയോഗിക്കാമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്. ആശുപത്രികള്‍ക്ക് പുറമെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍ എന്നിവയിലായി അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള 5806 കിടക്കകള്‍ ജില്ലാ ഭരണകൂടം ഇതിനകം കണ്ടെത്തിവെച്ചിട്ടുണ്ട്.

വൈറസ് ബാധിതരുടെ എണ്ണം ഇതിലും കൂടിയാല്‍ ഹൗസ് ബോട്ടുകള്‍ ഉപയോഗിക്കും. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ജില്ല ആയതിനാല്‍ ഹൗസ് ബോട്ടുകള്‍ ആലപ്പുഴയില്‍ ക്ഷാമം ഇല്ല. 1500-2000 കിടക്കകള്‍ ഹൗസ്ബോട്ടുകളില്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2018 ലെ പ്രളയ സമയത്ത് ആളുകളെ രക്ഷപ്പെടുത്തി താമസിപ്പിക്കുന്നതിന് ഇത്തരത്തില്‍ ഹൗസ്ബോട്ടുകള്‍ ഉപയോഗിച്ചിരുന്നു.

ആലപ്പുഴ ജില്ലയില്‍ ഇതുവരെ ഏഴായിരം പേരാണ് നിരീക്ഷണത്തിലുള്ളത്. 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com