കോരിച്ചൊരിയുന്ന മഴയത്തും കൈവിടാതെ നമ്മുടെ സേന
സംസ്ഥാനത്ത് പല ജില്ലകളിലും അപ്രതീക്ഷിത മഴയാണ് ഞായറാഴ്ച വൈകുന്നേരം ലഭിച്ചത്. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ലഭിച്ച മഴ ഒരു കുളിര്‍മ്മ തന്നെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിത വേനല്‍മഴയിലും നാടിന് കാവല്‍ നില്ക്കുന്ന ചിലരുണ്ട്. അതാണ് നമ്മുടെ പോലീസ്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമാക്കാന്‍ ചുമതലപ്പെട്ടവരാണ് പോലീസ് സേന. നാടിന്റെ കാവലിനായി സ്വന്തം ശരീരവും മനസ്സും മറന്നാണ് ഇവര്‍ ജോലി ചെയ്യുന്നത്. പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ഇവര്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കാനുള്ള ജാഗ്രതയിലാണ്.
നമുക്ക് അടച്ചിരിക്കാം.. രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും ഇതുപോലെ നമുക്ക് കാവലിരിക്കുന്ന പോലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവനും കുടുംബത്തിനും വേണ്ടിയും.
