‘മുദ്ര ശ്രദ്ധിക്കണം.. മുദ്ര..’ കൊറോണയ്ക്കെതിരെ ‘പൊളി ഡാന്‍സ്’ ഒരുക്കി കേരളാ പോലീസ്..
‘മുദ്ര ശ്രദ്ധിക്കണം, മുദ്ര..’ ചതിക്കാത്ത ചന്തു സിനിമയിലെ സലീംകുമാറിന്റെ ശ്രദ്ധേയമായ ഡയലോഗാണിത്. ഇപ്പോള്‍ ഇത് പറയുന്നത് കേരള പോലീസാണ്.
സംസ്ഥാന പോലീസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ കൊറോണ വൈറസ് പ്രതിരോധ വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായി കൈകഴുകുന്നത് എങ്ങനെയെന്ന് ഡാന്‍സിലൂടെ കാണിച്ചുതരുകയാണ് പോലീസ് സേന. യൂണിഫോമിട്ട ആറ് പോലീസുകാരാണ് ഡാന്‍സ് ചെയ്യുന്നത്.
കൈ കഴുകുന്നതിന്റെ ശാസ്ത്രീയ രീതിയാണ് ഡാന്‍സിന്റെ സ്റ്റെപ്പുകള്‍. അയ്യപ്പനും കോശിയും സിനിമയിലെ കളകാത്ത എന്ന ഹിറ്റ് പാട്ടും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ജനങ്ങളാകെ ബോധവല്‍ക്കരണ ക്യാമ്പെയിന് ഏറ്റെടുത്ത് കൊറോണയെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ വ്യത്യസ്തമായ ബോധവല്‍ക്കരണ വീഡിയോ ഒരുക്കി കേരള പോലീസ് സല്യൂട്ട് നേടുകയാണ്.
ആറ് പേര്.. ആറ് സ്റ്റെപ്പ്.. മുദ്രകള്‍ ശ്രദ്ധിക്കണം.. കാണാം ആ പോലീസ് ഡാന്‍സ്..