രാജ്യം കേരളത്തിലേക്ക് : ദുരന്തനിവാരണം അറിയാൻ യുപി പ്രതിനിധി

Sharing is caring!

വെബ് ഡസ്ക് 

രാജ്യത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം മാതൃകയാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടുപഠിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. വലിയൊരു പ്രളയ വിഴുങ്ങിയപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ കേരളീയ മനസ്സിനെ ലോകം മുഴുവന്‍ വാഴ്ത്തിയതിന് പിന്നാലെയാണ് കേരളത്തിന് ഈ അംഗീകാരവും ലഭിച്ചത്.  ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ പഠിക്കാനായി വിദഗ്ധര്‍ വരുകയാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ദുരന്തനിവാരണ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവു കേരളത്തിന്‍റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. കേരള സര്‍ക്കാരിന്‍റെ സംവിധാനങ്ങള്‍ ഏത് വിധേനയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഓഖി ദുരന്ത സമയത്തും പ്രളയ സമയത്തും ദുരന്തനിവാരണ അതോറിറ്റിയുടെ സംഘാടനവും പ്രവര്‍ത്തനവും എങ്ങനെയായിരുന്നുവെന്നും പഠിക്കുകയാണ് ഇവരുടെ ലക്ഷ്യം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, അതോറിറ്റിയുടെ ഘടന എന്നിവയും ഇവര്‍ പരിശോധിക്കും. 13 വരെ കേരളത്തില്‍ ഇവര്‍ ഉണ്ടാകും. ജില്ലാ സന്ദര്‍ശനങ്ങളും നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് യുപി സര്‍ക്കാരിന് സമര്‍പ്പിക്കും.

കേരളം രൂപീകരിച്ച സംസ്ഥാന ദുരന്ത ലഘൂകരണ നിധി ജമ്മുകാശ്മീർ ഇപ്പോൾ നടപ്പിലാക്കി തുടങ്ങി. കേരളം നടപ്പിലാക്കിയ ഭിന്നശേഷി സൗഹൃദ ദുരന്ത ലഘൂകരണ പദ്ധതി ഇപ്പോൾ കേന്ദ്രം മാതൃകാപദ്ധതിയായി നടപ്പിലാക്കാൻ പോവുകയാണ്. ഇങ്ങനെ കേരളം രാജ്യത്തിന് വലിയ മാതൃകകൾ തിർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com