യഥാര്‍ത്ഥ കലാകാരന്‍റെ വാക്കുകളായിരുന്നു അത്.. പക്ഷെ, ഒരു കോളം വാര്‍ത്തപോലും ആയില്ല..

Sharing is caring!

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിന് തലശ്ശേരിയില്‍ തിരശ്ശീല വീണപ്പോള്‍ വിവാദങ്ങളും കത്തുകയാണ്. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദ വിഷയം. താരങ്ങള്‍ ആരും പങ്കെടുക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്ന നിലയിലാണ് വാര്‍ത്തകള്‍ പോകുന്നത്. “ഇത്തരം അവാര്‍ഡുകളില്‍ ക്ഷണിക്കപ്പെടാതെ തന്നെ സിനിമ മേഖല ഒന്നടങ്കം എത്തേണ്ടതുണ്ട്” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയാണ്. കാരണം, കലാപരമായി മുന്നിട്ടുനില്‍ക്കുന്ന സിനിമകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. അവിടെ കച്ചവട താല്‍പര്യത്തിനപ്പുറം കലാകാരനായി ഓരോ സിനിമാ പ്രവര്‍ത്തകനും എത്തേണ്ടതുണ്ട്. അത് ഒരു കലാകാരന്‍റെ ധര്‍മ്മമാണ്. ജനങ്ങളോടുള്ള പ്രതിബന്ധതയാണ്. പണം കൊണ്ട് മാത്രം അളക്കുന്ന സിനിമ മേഖല താരമൂല്യങ്ങള്‍ക്കപ്പുറം കലാകാരന് അംഗീകാരം നല്‍കുന്ന കാലഘട്ടമാണിത്. ആ കാലത്തിനൊപ്പം നില്‍ക്കാന്‍ എല്ലാ സിനിമാപ്രവര്‍ത്തകരും തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചിലര്‍ ഇതിനെ അനുകൂലിച്ചും ചിലര്‍ പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്.

പ്രതികൂലിക്കുന്നവരുടെ പ്രധാന കാഴ്ചപ്പാട് സംസ്ഥാന സിനിമ അവാര്‍ഡ് തരപ്രഭയോടെ നടത്തേണ്ട ഒന്നല്ല എന്നാണ്. എന്നാല്‍ അതിനെ ജനകീയവല്‍കരിക്കുന്നത് കലാമൂല്യമുള്ള സിനിമയുടെയും കലാകാരډാരുടെയും വളര്‍ച്ചയ്ക്ക് നല്ലതല്ലെ എന്നതാണ് അനുകൂലിക്കുന്നവരുടെ ചോദ്യം. ഈ വാദങ്ങള്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിലെ വാക്കുകളിലൂടെ വീണ്ടും മുറുകിയിരിക്കുകയാണ്. ആ സംവാദങ്ങള്‍ നടക്കട്ടെ. നല്ലത് തന്നെ.. എന്നാല്‍ നമ്മുടെ മുഖ്യഥാരാ മാധ്യമങ്ങളോ, കലാ-സാംസ്കാരിക പ്രവര്‍ത്തകരോ പറയാത്ത ഒരാളുടെ വാക്കുകളുണ്ട്. അത് മികച്ച നടന്‍ വിനായകന്‍റെതാണ്.
“ആര് വന്നാലും വന്നില്ലെങ്കിലും സിനിമ ഉണ്ടാകും..”- അവാര്‍ഡ് വാങ്ങിയ ശേഷം യഥാര്‍ത്ഥത്തില്‍ വിനായകന്‍ ഇത് മാത്രമെ പറഞ്ഞുള്ളു. എന്നാല്‍ ഇത് വെറും ഒരു വാക്കല്ല. ഒരു പ്രകമ്പനമാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പറയുന്നനെക്കാള്‍ ഉറപ്പുള്ള വാക്കുകള്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒരാള്‍ പറഞ്ഞിരിക്കുന്നു. അതും സംസ്ഥാനത്തെ മികച്ച നടന്‍. കച്ചവടത്തിനപ്പുറം സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുന്ന, സമൂഹത്തോടൊപ്പം നില്‍ക്കുന്ന ഒരു യഥാര്‍ത്ഥ കലാകാരന്‍റെ വാക്കുകളായിരുന്നു അത്. വിനായകനെന്ന ആ കലാകാരന്‍റെ വാക്കുകളാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ടോ നമ്മുടെ മുഖ്യഥാര മാധ്യമങ്ങള്‍ക്ക് അത് തലക്കെട്ടായില്ല..


ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയാണ് കലയും കലാകാരനും നിലകൊള്ളുന്നത്. കച്ചവടത്തിന്‍റെ കണ്ണുകള്‍ അതിനെ ചൂഴ്ന്നെടുക്കാന്‍ അനുവദിക്കാതിരിക്കുക. വെടിയൊച്ച കേള്‍ക്കുമ്പോള്‍ പ്രതികരിക്കാന്‍ പ്രകാശ് രാജ്മാര്‍ കേരളത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com