സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

Sharing is caring!

കൊറോണ പ്രതിരോധത്ത പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമാകെ അടച്ചിട്ട സാഹചര്യത്തിൽ ജനങ്ങളുടെ കൈകളിൽ പണം എത്തിക്കുന്ന നടപടി ത്വരിതപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു.

സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 2400 രൂപ വീതം ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തിരവും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്‍ഷന്‍ വിതരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പെന്‍ഷന്‍ വിതരണം. വിതരണം മാര്‍ച്ച്‌ 31 ന് തന്നെ പൂര്‍ത്തീകരിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി വീടുകളില്‍ എത്തിച്ച് നൽകണമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് സർക്കാർ നല്‍കിയിരിക്കുന്നത്. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകുവാൻ പ്രയാസമുണ്ടെങ്കിൽ മാത്രമേ മറ്റ് വഴികൾ സഹകരണ സംഘങ്ങൾ തേടേണ്ടതുള്ളു എന്നാണ് നിർദ്ദേശം. ഇതനുസരിച്ച് പരമാവധി സുരക്ഷാമാർഗങ്ങൾ ഉപയോഗിച്ച് പെൻഷൻ നേരിട്ട് കൈകളിലെത്തിക്കുകയാണ് ചെയ്യുന്നത്. തീരെ പോകാൻ നിവൃത്തിയില്ലാത്ത വീടുകളിലേക്ക് ഓൺലൈൻ വഴിയാണ് പണം എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com