ലോക്ക് ഡൗണ്‍ : കേന്ദ്രതീരുമാനം വന്നതിനുശേഷം സംസ്ഥാന തീരുമാനം

Sharing is caring!

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടണമോ നിയന്ത്രണങ്ങൾ മതിയോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം വൈകുമെന്ന് സൂചന. കേന്ദ്രതീരുമാനം വന്നതിനുശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നാണ് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കോവിഡ് നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ചിന്‍റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.

അതേസമയം, രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചതായി വിവരമുണ്ട്. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാകും. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. ഇത് സംബന്ധിച്ച് നരേന്ദ്ര മോദി രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും.

രാജ്യത്ത് 24 മണിക്കൂറിനിടെ 773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5194 ആണ്. മരണ സംഖ്യ 149 ആയി. ഗുജറാത്തിലെ ജാംനഗറില്‍ കോവിഡ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹിയില്‍ എഎസ്ഐയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് കോളിനി സീൽ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com