അയ്യങ്കാളിക്കും പഞ്ചമിക്കും സമര്‍പ്പിച്ച് ഈ വര്‍ഷത്തെ ബജറ്റ്

വെബ് ഡസ്ക് 

ബജറ്റ് അവതരിപ്പിച്ച ശേഷം പുസ്തകരൂപത്തില്‍ കയ്യിലെത്തിയപ്പോഴാണ് ആളുകളെല്ലാം അത് കണ്ടത്. മനോഹരമായ കവര്‍ ചിത്രം. നവത്ഥാനത്തിലെ ധീനനായകന്‍ അയ്യങ്കാളിയും വിദ്യാഭ്യാസ അവകാശപോരാട്ടത്തിന്‍റെ ആദ്യത്തെ ഇര പഞ്ചമിയും നമ്മെ നോക്കി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. നവോത്ഥാന ബജറ്റ് എന്ന വിശേഷണത്തോടെ തുടങ്ങിയ 2019-20 ലെ ബജറ്റിന് ഏറ്റവും അനുയോജ്യമായ ചിത്രം.

ബജറ്റ് പുസ്തകത്തിലെ കവര്‍ ചിത്രത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒന്നായിരിക്കണം എന്ന് ധനമന്ത്രി തീരുമാനിച്ചിരുന്നു. പുതിയ കാലത്ത് നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്‍ പ്രതിപാദിച്ചുകൊണ്ടും നവോത്ഥാന ആശയങ്ങളെ വേരുറപ്പിക്കേണ്ട ആവശ്യകതയില്‍ ഊന്നിക്കൊണ്ടുമാണ് അദ്ദേഹം ബജറ്റ് തയ്യാറാക്കിയത് തന്നെ. സ്ത്രീകള്‍ വേട്ടയാടപ്പെടുന്ന കാലത്ത് ഒരു സ്ത്രീ വരച്ച ചിത്രം തന്നെ വേണമെന്ന ശാഠ്യവും തോമസ് ഐസക്കിനുണ്ടായിരുന്നു. അങ്ങനെയാണ് പി എസ് ജലജയുടെ അയ്യങ്കാളിയും പഞ്ചമിയും കവര്‍ചിത്രമായത്. ഗോഡ്ഫ്രേ ദാസ് ആണ് കവര്‍ ഡിസൈന്‍ ചെയ്തത്.

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ അവകാശ സമരം ഏതെന്ന് ചോദിച്ചാല്‍ അത് കര്‍ഷകരുടെ പണിമുടക്കാണെന്ന് ചരിത്രം പറയും. ദളിതര്‍ക്ക് പഠിക്കാന്‍ അവകാശമില്ലാതിരുന്ന കാലത്ത്, ഞങ്ങളുടെ മക്കളെ സ്കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് ഞങ്ങള്‍ പണിയെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കേരളത്തില്‍ വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന് തുടക്കമിട്ടത് അയ്യങ്കാളിയുടെ നേതൃത്വത്തിലായിരുന്നു. പഞ്ചമി എന്ന ബാലികയെ സ്കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ അവളിരുന്ന ബെഞ്ച് വരെ കത്തിക്കുകയായിരുന്നു സവര്‍ണര്‍. ആ കാലത്ത് നിന്നും പോരാട്ടത്തിലൂടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടുന്ന പുതിയ കാലത്തിലേക്ക് എത്തിയിട്ടും അയ്യങ്കാളിയെയും പഞ്ചമിയെയും

ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കേണ്ട ആവശ്യകതയാണ് ഇന്നുള്ളത്. ധനമന്ത്രി ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചതും അയ്യങ്കാളിയും പഞ്ചമിയും നമ്മെ നോക്കി നില്‍ക്കുന്ന കവര്‍ ചിത്രം നല്‍കിയതും ആ പ്രാധാന്യം മനസിലാക്കി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *