മുഖ്യമന്ത്രി പറഞ്ഞത് നാല് ദിവസം.. ഇതാ കാസര്‍ഗോഡ് കോവിഡ് ആശുപത്രി

Sharing is caring!

കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് കാസര്‍ഗോഡ് ഉണ്ടായത്. എന്നാല്‍ അതിന് അനുസരിച്ചുള്ള ചികിത്സാ സൗകര്യം ജില്ലയില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളില്‍ കാസര്‍ഗോഡ് ജനത ആശ്രയിക്കുന്ന മംഗലാപുരം ആശുപത്രികളിലേക്കുള്ള വഴികള്‍ കര്‍ണാടകം കൊട്ടിയടച്ചു. ഈ സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് ദിവസം കൊണ്ട് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി മാറുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായും പ്രഖ്യാപിച്ചു.

കൃത്യം നാല് ദിവസം. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് റെഡി. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രിയായി ഒരുങ്ങിയപ്പോഴേക്കും തിരുവനന്തപുരത്ത് നിന്നും 26 അംഗ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും അവിടെയെത്തിക്കഴിഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്കാണ് ഇരുന്നൂറോളം ബെഡും പത്ത് ഐസിയു ബെഡും അടങ്ങുന്ന അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഒന്നാം ഘട്ടത്തില്‍ ഏഴ് കോടി രൂപയാണ് ആശുപത്രിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കുന്നുണ്ട്.

കാസര്‍ഗോഡ് കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും എത്തിയ വിദഗ്ധ സംഘം കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.

ഇന്ന് മുതല്‍ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയിരിക്കുകയാണ്. ഇതിന് പുറമേ കേന്ദ്ര സര്‍വകലാശാലയില്‍ സ്ഥാപിച്ച വൈറോളജി ലാബും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com