ഇലക്ഷന് കമ്മീഷനില്‍ ചോര്‍ച്ച സമ്മതിച്ച് ബിജെപി ഐടി സെല്‍ മേധാവി
വെബ് ഡസ്ക്
ഇലക്ഷന് കമ്മീഷനില്‍ ചോര്‍ച്ചയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രഭരണകക്ഷി ഐടിസെല്‍ മേധാവിയുടെ വിശദീകരണം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മുന്‍പെ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇത് വന്‍ വിവാദം സൃഷ്ടിക്കുകയും ഇലക്ഷന് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വിശദീകരണവുമായാണ് അമിത് മാളവ്യ രംഗത്ത് വന്നത്.
കര്‍ണാടക തിരഞ്ഞെടുപ്പ് തീയ്യതി ചോര്‍ച്ച സംഭവിച്ചു എന്ന് തെളിയിക്കുന്നതാണ് മാളവ്യയുടെ വിശദീകരണം. 27.3.2018 ന് ഇലക്ഷന് കമ്മീഷന് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് രാവിലെ 11.08 നാണ് അമിത് മാളവ്യ ട്വിറ്ററിലൂടെ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്. എന്നാല്‍ രാവിലെ 11.06 ന് തന്നെ ടൈംസ് നൗ ചാനലില്‍ ഇലക്ഷന് തീയ്യതി ബ്രേക്കിംഗ് ന്യൂസ് ആയി വന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ മാളവ്യയുടെ വാദം. രണ്ടായാലും ഇലക്ഷന് കമ്മീഷനില്‍ ചോര്‍ച്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഭരണകക്ഷിയുടെ ഐടിസെല്‍ മേധാവി വ്യക്തമാക്കുന്നത്. ഇലക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചോരുകയും വേണ്ടപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്തു എന്നര്‍ത്ഥം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും ബിജെപി ഭരണത്തിന്‍കീഴില്‍ തകര്‍ന്നുപോയിരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണമാണത്തെ ശക്തിപ്പെടുത്തുന്നതാണ് മാളവ്യയുടെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഭരണകക്ഷിക്ക് മുന്‍കൂറായി ലഭിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. വോട്ടിംഗ് മിഷീനില്‍ കൃത്രിമം നടത്തിയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് എന്ന വിഷയവും സമീപകാലത്ത് വ്യാപകമായിരുന്നു. യുപിയില്‍ തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ വോട്ടിംഗ് മെഷീന് വെച്ച് നടത്തിയ
തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകേറുന്ന അത്ഭുതങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇലക്ഷന് കമ്മീഷനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി ജനാധിപത്യ പ്രക്രിയയെ ബിജെപി അട്ടിമറിക്കുന്നതായി അന്ന് തന്നെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുള്ളതാണ്. ആം ആദ്മി പാര്‍ട്ടി വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ തെളിവ് സഹിതം ചോദ്യം ചെയ്തിരുന്നു.