അവര്‍ അടുത്തെത്തി.. ഏത് നിമിഷവും ഞങ്ങള്‍ അക്രമിക്കപ്പെട്ടേക്കാം…
വെബ് ഡസ്ക്
ഇടതുപക്ഷത്തില്‍ നിന്നും ബിജെപിയിലേക്ക് അധികാരക്കൈമാറ്റം കിട്ടിയപ്പോള്‍ ത്രിപുരയുടെ 25 വര്‍ഷക്കാലത്തെ സമാധാനജീവിതം കൂടി അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. അധികാരം അക്രമത്തിനും അടിച്ചമര്ത്തലിനുമായാണ് ബിജെപി ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവായി മാറുകയാണ് പത്തൊന്‍പത്കാരിയുടെ കുറിപ്പ്.
തൃപുരയില്‍ നിന്നും കല്ല്യാണി ദത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
“ഞാന്‍ ത്രിപുരയിലെ ഖൊവെയ് വില്ലേജില്‍ നിന്നാണ്. എന്റെ അമ്മാവന് സിപിഐഎമ്മിന്റെ ഖൊവെയ് സബ്ഡിവിഷണല്‍ മെമ്പറാണ്. ഞങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഇപ്പോള്‍ ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അക്രമം എങ്ങും പടര്‍ന്നിരിക്കുകയാണ്. എന്റെ വില്ലേജ് മുഴുവന്‍.
ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തുകഴിഞ്ഞു. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളെ). എനിക്ക് ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോകേണ്ടതുണ്ട്. എന്നാല്‍ വീട് വിട്ടുപുറത്തുപോകാന്‍ സാധിക്കുന്നില്ല. അവര്‍ മനസാക്ഷിയില്ലാതെ സാധാരണക്കാരെയും പാര്‍ട്ടി നേതാക്കളെയും വേട്ടയാടുകയാണ്. പാര്‍ട്ടി ഓഫീസുകള്‍ അവര്‍ കത്തിച്ചുചാമ്പലാക്കി. ഞാന്‍ ഒരു 19 വയസുള്ള പെണ്‍കുട്ടിയാണ്. ഈ കാലയളവിനുള്ളിലെ എന്റെ ചെറിയ ജീവിതത്തില്‍ ഇതുപോലൊരു അനുഭവം ആദ്യമാണ്. വീട്ടുകാരെയും അയല്‍വാസികളെയും നാട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യുക.. ഞങ്ങളെ രക്ഷിക്കു..”
വര്ഗ്ഗീയലഹളകളെ അടിച്ചമര്‍ത്തി സമാധാനം പുന:സ്ഥാപിച്ച മണിക് സര്‍ക്കാരില്‍ നിന്നും ബിജെപിയുടെ കൈയ്യില്‍ അധികാരം എത്തിയപ്പോള്‍ തന്നെ എങ്ങനം അക്രമം വ്യാപിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ത്രിപുരയില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപാന്തരീക്ഷത്തിലാണ് ഈ രാത്രിയിലും ത്രിപുരയിലെ ജനങ്ങള്‍ ഉറങ്ങുന്നത്. ബംഗാള്‍ പോലെ സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കി പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന രീതിയിലേക്കാണ് സംഘപരിവാര്‍ പോകുന്നത്. ത്രിപുരയില്‍ അരാജകത്വം വളര്‍ത്തിയും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കും എന്നും അധികാരത്തിലിരിക്കാനുള്ള ബിജെപി തന്ത്രമായി വേണം ഇതിനെ കാണാന്‍. ത്രിപുര ജനതയുടെ കണ്ണീരിനാല്‍ എഴുതപ്പെട്ട കല്ല്യാണിയുടെ കുറിപ്പ് രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയാണ്.