പാട്ടുപാടി സിതാര, കൂട്ടുകൂടി ടീച്ചർ.. ആരോഗ്യപ്രവർത്തകർക്ക് മാനസികോല്ലാസം
സ്വന്തം ജീവൻ പോലും നോക്കാതെ കോവിഡ് 19 രോഗബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരും രോഗംപടരാതിരിക്കാനുള്ള നിരീക്ഷണത്തിലാണ്. ഇങ്ങനെ കഴിയുന്ന ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസം നല്കാൻ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഗായിക സിതാര കൃഷ്ണകുമാറും ഒരുമിച്ചെത്തി. ടീച്ചർ ആത്മവിശ്വാസമായി കൂടെക്കൂടിയപ്പോൾ സീതാര പാടിയ പാട്ട് ആരോഗ്യപ്രവർത്തകർ ഏറ്റെടുക്കയായിരന്നു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയത്. ധീരമായി ഒന്നിച്ച് പൊരുതി കോവിഡിനെ തോല്‍പ്പിക്കാമെന്ന് ടീച്ചർ പറഞ്ഞു.

നൂറോളം ആരോഗ്യ പ്രവര്‍ത്തകരുമായാണ് മന്ത്രി നേരിട്ട് സംവദിച്ചത്. സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും ഇവരോടൊപ്പം വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. അത്ഭുതത്തോടും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.
നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചു. ‘നീ മുകിലോ പുതുമഴ മണിയോ…’ എന്ന ഗാനം സിതാര പാടിയപ്പോള്‍ ജീവനക്കാര്‍ സിതാരയുമായി മത്സരിച്ച് പാട്ടു പാടാന്‍ തുടങ്ങി. സിതാര കൂടി പ്രോത്സാഹിച്ചപ്പോള്‍ അത് വലിയൊരു പാട്ട് മത്സരത്തിന് വേദിയാകുകയും ചെയ്തു.