ഉരു കുപ്പിയിലും ഇറക്കാം ,പക്ഷെ ജോണിവാക്കര്‍ വേണം
കടലില്‍ ഒഴുകി നടക്കുന്ന കൊട്ടാരങ്ങള്‍ അറബികള്‍ക്ക് വെറും സ്വപ്നങ്ങള്‍ മാത്രമായിരുന്ന കാലത്ത് ഏഴു കടലും കടന്നു അവിടെയെത്തി അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയവരാണ് കോഴിക്കോട്ടെ ബേപ്പൂരിലെ ഖലാസികള്‍ ,
പിന്നീട് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവരെ തേടി പലരും വന്നു ,അങ്ങനെ ബെപ്പൂരിന്റെ അറ്റമായ പുളിമൂട് ഹാര്‍ബര്‍ ലോകശ്രദ്ധ നേടിയ ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയായി, ഇന്ന് ആയിരക്കണക്കിന് യാത്രികര്‍ ഇവിടെ വരുന്നു കൊട്ടാര സദൃശ്യമായ ഉരു കണ്ടു വിസ്മയിച്ചു മടങ്ങുന്നു ,ഈ നാടിന്റെ തന്നെ ബ്രാന്‍ഡ് ലോഗോ ആയി മാറിയ ആ ഉരു ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും സ്വന്തമായാലോ ? ഇങ്ങനെ ആരാണ് ആദ്യമായി ചിന്തിച്ചതെന്നറിയില്ല പക്ഷെ ഹാര്‍ബറിലേക്കുള്ള വഴിയരികില്‍ കയ്യിലൊതുങ്ങാവുന്ന ഒരായിരം ഉരുക്കള്‍ ഇവിടേക്കുള്ള യാത്രികരെ കാത്തിരിക്കുന്നുണ്ട് .ഇവിടെ തീരുന്നില്ല ഒരിഞ്ചു പോലും വായ്വട്ടമില്ലാത്ത കുപ്പിക്കകത്ത് ആ ഉരു നിര്മിചാലോ ?, ഒടുവില്‍ അതും സംഭവിച്ചു . ഒരു ലിറ്റര്‍ ജോണിവാക്കര്‍ കുപ്പിയില്‍ അങ്ങനെയാണ് ഒരായിരം ഉരുക്കള്‍ ഒഴുകി നടക്കാന്‍ തുടങ്ങിയത് ,ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട് ഇത്തരം ഉരു നിര്‍മാണത്തില്‍ പ്രഗല്ഭനാണ് പുളിമൂടിലെ ഷാജി ,പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാജി ഈ മേഖലയിലേക്ക് കടന്നു വന്നിട്ട് ഇരുപത്തഞ്ചു വര്‍ഷമാകുന്നു .
പറഞ്ഞു പോകുന്ന പോലെ ഈ ഉരു കുപ്പിയിലിറക്കാന്‍ ചില്ലറയൊന്നുമല്ല പണി ,ഒരു ദിവസത്തെ അധ്വാനം കൊണ്ട് ഒന്ന് തന്നെ മുഴുമിക്കനാകില്ലെന്ന് ഷാജി പറയുന്നു ,പക്ഷെ സ്വദേശത്തും വിദേശത്തും ഇതിനു ആവിശ്യക്കാര്‍ ഏറെയാണ് ,ഓര്‍ഡര്‍ പ്രകാരം ഉണ്ടാക്കി നല്‍കുന്നതാണ് ഷാജിയുടെ രീതി ,കൂടാതെ അപൂര്‍വമായി മൂന്നിഞ്ച് വലിപ്പത്തിലുള്ള കുപ്പിയിലും ഷാജി ഉരു ഇറക്കിയിട്ടുണ്ട് , ലോകത്ത് ഇത്തരത്തില്‍ ഒന്ന് ആരും നിര്‍മിച്ചു കാണില്ലെന്നാണ് ഷാജി പറയുന്നത് .ജോലിയില്‍ ഭാര്യ മാത്രമാണ് ഇദ്ദേഹത്തിനു സഹായി ,മറ്റു പല ജോലികളും അറിയാമെങ്കിലും തന്റെ ഈ കൊച്ചു ലോകത്ത് കൊച്ചു കൊച്ചു കപ്പലോട്ടിക്കളികളില് ഏര്‍പ്പെട്ടിരിക്കുകയാണ് ആരാലും തിരിച്ചറിയപ്പെടാതെ ഷാജിയെന്ന ഈ പ്രതിഭ. ബേപ്പൂരിന്റെ തനതു മേന്മയാണ് ഈ ഉരു പാരമ്പര്യം ,സര്‍ക്കാരിന്റെ വേണ്ട ഇടപെടലുകള്‍ നടന്നാല്‍ ഈ മേഖലയിലൂടെ വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിന് തീര്‍ച്ചയായും സാധിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി : 9809805171