തെരുവ്പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തരാനെ നിവർത്തിയുള്ളൂ….

Sharing is caring!

തെരുവ് നായകൾ  മനുഷ്യന്  ഭീഷണി തീർത്ത് വിലസുന്ന വാർത്തകൾ സാധാരണക്കാരന്റെ ഉറക്കം കെടുത്തുകയാണ്..

ജനങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിച്ച് നടൻ ജയസൂര്യയും രംഗത്ത് 

ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ…

പട്ടിയും പട്ടിണിയും പ്രതിഷേധത്തിന്റെ സ്വരം തീർക്കുന്ന ജയസൂര്യയുടെ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

”പട്ടി – ണി ”
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നിൽ രണ്ട് ജീവനുകൾ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവൻ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം. ? ദാ … ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?.നമ്മുടെ വീട്ടിലെ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കിൽ നമ്മൾ എന്ത് ചെയ്യും ” അത് തന്നെയാണ് ഇതിന്റെ ഉത്തരം ” [ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാൾ . വീട്ടിലുള്ളവരെ നമ്മൾ സ്നേഹിക്കുന്നത് കൊണ്ടാണ് ] ഇതിപ്പോ സ്ഥിരം പത്ര വാർത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ.. ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവർ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാൻമാർ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തിൽ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയിൽ ഇട്ടിരുന്നതെങ്കിൽ, മോനെ…. നീ എന്താടാ ആ സമയത്ത് മരത്തിൽ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂ…. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ…

  Screenshot_2016-08-25-12-03-15-818_com.facebook.katana Screenshot_2016-08-25-12-03-29-680_com.facebook.katana

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com