തേജസ് എക്സ്പ്രസ് കേരളത്തിലേക്ക്..

Sharing is caring!

ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്‌പ്രസ് കേരളത്തിലേക്ക് വരുന്നു. മംഗളൂരു-–-കോയമ്പത്തൂർ പാതയിൽ സർവ്വീസ് നടത്താനാണ് തീരുമാനം. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകും. 2000 രൂപയിൽ അധികമായിരുക്കും ടിക്കറ്റ്‌ ചാർജ്‌.

രാവിലെ ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 12.10ന് കോയമ്പത്തൂരിലെത്തും. തിരികെ 2.30ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് മംഗളൂരുവിലെത്തും. ആറുമണിക്കൂർകൊണ്ട് മംഗളുരുവിൽ നിന്ന് കോയമ്പത്തൂരിലെത്താം. സൗജന്യ യാത്രയോ നിരക്കിളവോ ലഭിക്കില്ല.

മികച്ച നിലവാരമുള്ള കോച്ചുകൾക്കൊപ്പം സിസിടിവി ക്യാമറ,വൈഫൈ സംവിധാനം എന്നിവയാണ് തേജസിന്‍റെ പ്രത്യേകത. ഓരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, ജര്‍മന്‍ സാങ്കേതിക വിദ്യയോടെയുള്ള കോച്ചുകള്‍, വൈഫൈ, കോഫി മെഷീന്‍ എന്നിവയും ഉണ്ട്. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് അൽപ്പം മുമ്പ് മാത്രമേ ഡോർ തുറക്കൂ.

മികച്ച ഭക്ഷണം ജീവനക്കാർ എത്തിക്കും. ട്രെയിൻ വൈകിയാൽ മണിക്കൂറിൽ 100 രൂപ വീതം  തിരികെ ലഭിക്കും. അഹമ്മദാബാദ്–- മുംബൈ റൂട്ടിലാണ് ഇപ്പോൾ ട്രെയിൻ സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com